ഗുജറാത്തില്‍ 19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍ ; പിതാവിന് കൂട്ടു നിന്നു എന്നാരോപിച്ച് അമ്മയേയും അറസ്റ്റ് ചെയ്തു

ഗുജറാത്തില്‍ 19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍ ; പിതാവിന് കൂട്ടു നിന്നു എന്നാരോപിച്ച് അമ്മയേയും അറസ്റ്റ് ചെയ്തു
ഗുജറാത്തില്‍ 19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. ഭാഗ്‌നഗര്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ച സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഖമില്ലാതായതോടെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. പെണ്‍കുട്ടിയോട് വിവരം ആരാഞ്ഞപ്പോഴാണ് പിതാവ് നിരന്തരം തന്നെ ബലാത്സംഗം ചെയ്തിരുന്നതായി വെളിപ്പെടുത്തുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തും ഉറങ്ങിയിരുന്ന സമയത്തുമായിരുന്നു അതിക്രമം എന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചിരുന്നത് മാതാവിന്റെ അറിവോടെയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ അന്വേഷണം ഭാവ്‌നഗര്‍ പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂലിത്തൊഴിലാളിയായ ഇയാള്‍ക്ക് രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണുള്ളത്. ഇതില്‍ രണ്ടു ആണ്‍മക്കളുടെയും ഒരു മകളുടെയും വിവാഹം കഴിഞ്ഞതോടെ വെവ്വേറെ വീടുകളിലാണ് താമസം. 19കാരിയും മാതാവും പിതാവുമാണ് ഇവിടെ താമസിച്ചിരുന്നത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സക്കായി ഭാവ്‌നഗറിലേക്ക് മാറ്റി.

Other News in this category4malayalees Recommends