വിവാഹം ചെലവ് ചുരുക്കി നടത്തണം, ആഡംബരങ്ങളില്ല, കല്യാണ സാരിക്ക് വെറും 35,000 രൂപ: മൃദുല വിജയ്

വിവാഹം ചെലവ് ചുരുക്കി നടത്തണം, ആഡംബരങ്ങളില്ല, കല്യാണ സാരിക്ക് വെറും 35,000 രൂപ: മൃദുല വിജയ്
സീരിയല്‍ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവ കൃഷ്ണയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കല്യാണ സാരി നെയ്‌തെടുക്കുന്ന വീഡിയോ മൃദുല പങ്കുവച്ചിരുന്നു. ഇതോടെ വിവാഹത്തിന് അനാവശ്യമായ ആഡംബരം കാണിക്കുകയാണെന്ന കമന്റുകളും എത്തിയിരുന്നു.

എന്നാല്‍ വിവാഹം വളരെ ലളിതമായി, ചെലവ് ചുരുക്കി നടത്തണം എന്നാണ് പ്ലാന്‍ എന്ന് മൃദുല വിജയ് വനിത ഓണ്‍ലൈനോട് പ്രതികരിച്ചു. ഈയൊരു സാഹചര്യത്തില്‍ ആര്‍ക്കും ജോലിയും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്ര കാലം കൊണ്ട് നീക്കിവച്ച സമ്പാദ്യമെല്ലാം കൂടി കല്യാണത്തിന് വേണ്ടി ചെലവാക്കുന്നതിനോട് താല്‍പര്യമില്ല.

ഒരു ദിവസത്തിന്റെ ആഢംബരത്തിനു വേണ്ടി സമ്പാദിച്ചു വച്ചിരിക്കുന്ന പണം അനാവശ്യമായി ചെലവഴിച്ച് നശിപ്പിക്കാന്‍ തയാറല്ല. കല്യാണ സാരിക്ക് ആകെ ചെലവ് 35000 രൂപയാണ്. വ്യത്യസ്തമായ ഒരു ഡിസൈന്‍ തയാറാക്കി, നെയ്‌തെടുക്കുന്നതാണ് ആ സാരി. ബ്ലൗസില്‍ തന്റെയും ചേട്ടന്റെയും പേര് ചേര്‍ത്ത് 'മൃദ്വാ' എന്നും പിന്നില്‍ തങ്ങള്‍ പരസ്പരം ഹാരം അണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേര്‍ക്കുന്നുണ്ട്.

തുടര്‍ച്ചയായി മൂന്ന് ആഴ്ച കൊണ്ട്, ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി പൂര്‍ത്തിയാക്കുന്നത്. ഒരോ കോളമായാണ് ഡിസൈന്‍ പോകുന്നത്. ഓരോ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ തുന്നിയാല്‍ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാന്‍ പറ്റൂ. അതിനാലാണ് മൂന്ന് ആഴ്ച വേണ്ടി വരുന്നത് എന്നും മൃദല വ്യക്തമാക്കി.


Other News in this category4malayalees Recommends