വിനയ് പറയും, 'ഞാന്‍ എന്റെ ഭാര്യയുടെ അടുത്ത് താമസിക്കുന്നതിലും കൂടുതല്‍ നിന്റെയടുത്താണ് താമസിച്ചത്' എന്ന്: ദിനേഷ് പ്രഭാകര്‍

വിനയ് പറയും, 'ഞാന്‍ എന്റെ ഭാര്യയുടെ അടുത്ത് താമസിക്കുന്നതിലും കൂടുതല്‍ നിന്റെയടുത്താണ് താമസിച്ചത്' എന്ന്: ദിനേഷ് പ്രഭാകര്‍
മാലിക് ചിത്രത്തിന്റെ ഷൂട്ടിനിടിയിലെ രസകരമായ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ദിനേഷ് പ്രഭാകര്‍. തനിക്കും വിനയ് ഫോര്‍ട്ടിനും വിശ്രമിക്കാനായും ഡ്രസ് ഒക്കെ മാറാനായും ഒരു ക്യാരവാന്‍ ആയിരുന്നു തന്നിരുന്നത് എന്നാണ് ദിനേഷ് പറയുന്നത്. വിനയ് ഫോര്‍ട്ടും താനും സെറ്റില്‍ എപ്പോഴും ഒരുമിച്ചായിരുന്നു.

പാടത്തും പറമ്പിലും ഒക്കെ ഷൂട്ടിംഗ് ആയതു കൊണ്ട് ഡ്രസ് ഒക്കെ മാറാനായി ഒരു ക്യാരവന്‍ തന്നിരുന്നു. താനും വിനയ്‌യുമാണ് ഈ ക്യാരവന്റെ അകത്ത്. അപ്പോള്‍ വിനയ് ഇടയ്ക്ക് പറയും, 'ഞാന്‍ എന്റെ ഭാര്യയുടെ അടുത്ത് താമസിക്കുന്നതിലും കൂടുതല്‍ നിന്റെയടുത്താണ് താമസിച്ചത്' എന്ന്.

ആറു മാസം പരസ്പരം സഹിക്കണമല്ലോ. എവിടെ പോകണമെങ്കിലും ഒരേ വണ്ടിയിലാണ് തങ്ങള്‍ പോകുന്നതും വരുന്നതുമെല്ലാം. വിനയ് ഫോര്‍ട്ടിന് ആദ്യം ഭയങ്കര ഒരു സ്‌ട്രെയിനായിരുന്നു. ഷൂട്ടിംഗ് ആദ്യ ദിവസം ഒരു ഷോട്ടില് 20 ടേക്ക് പോകേണ്ടി വന്നപ്പോള്‍ ഇടയ്ക്ക് ഈ പരിപാടി നിര്‍ത്തിയാലോ എന്ന് വിനയ് പറഞ്ഞതായി ദിനേഷ് പറയുന്നു.

ഈ സ്‌ക്രിപ്റ്റില്‍ ഒരു ഡ്രാമയുണ്ട്. അഭിനയത്തിലും ഡ്രാമ വന്നാല്‍ പ്രേക്ഷകര്‍ക്ക് കാണുമ്പോള്‍ നാടകം പോലെ ഫീല്‍ ചെയ്യും. അപ്പോള്‍ ആ ഡ്രാമ നമ്മള്‍ കട്ട് ചെയ്യണം. ഭയങ്കര നാച്ചുറല്‍ ആയിരിക്കണം അഭിനയം. അതായത് സിനിമാറ്റിക് ആയിട്ട് വേണ്ടത് എന്നൊക്കെയാണ് മഹേഷ് നാരായണന്‍ തങ്ങളോട് പറഞ്ഞതെന്നും ദിനേഷ് അഭിമുഖത്തില്‍ പറഞ്ഞു.

Other News in this category4malayalees Recommends