മുഖ്യമന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ തിക്കും തിരക്കും; മധ്യപ്രദേശില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ തിക്കും തിരക്കും; മധ്യപ്രദേശില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്
മധ്യപ്രദേശില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട്‌സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്. ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിംഗ് താക്കൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ സന്ദര്‍ശനം നടത്തിയതാണ് തിക്കും തിരക്കുമുണ്ടാകാനിടയായ സാഹചര്യമെന്നാണ് റിപ്പോര്‍ട്ട്.

നിരവധിപ്പേര്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയില്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റും. ആളുകള്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

Other News in this category



4malayalees Recommends