ഞാന്‍ ജ്യോതിഷിയല്ല': ഐക്യ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് മമത ബാനര്‍ജി

ഞാന്‍ ജ്യോതിഷിയല്ല': ഐക്യ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് മമത ബാനര്‍ജി
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ തന്ത്രം മെനയുന്നതിനായി 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ചേര്‍ന്ന മെഗാ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തിരുന്നില്ല, എന്നാല്‍ മുന്നോട്ടുള്ള പോരാട്ടത്തില്‍ താന്‍ മുന്‍പന്തിയിലുണ്ടാകുമെന്നും പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും പിന്നീട് ഒരു പത്രസമ്മേളനത്തില്‍ മമത ബാനര്‍ജി വ്യക്തമാക്കി.

ഐക്യ പ്രതിപക്ഷത്തെ ആരാണ് നയിക്കുക എന്ന ചോദ്യത്തിന്, താന്‍ ഒരു രാഷ്ട്രീയ ജ്യോതിഷിയല്ല എന്നും അത്തരം തീരുമാനങ്ങള്‍ സാഹചര്യത്തെ ആശ്രയിച്ചായിരിക്കും എടുക്കുക എന്നും മറ്റാരെങ്കിലും നയിച്ചാല്‍ തന്നെ ഒരു പ്രശ്‌നവുമില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ഐക്യ പ്രതിപക്ഷത്തിന്റെ മുഖമാകാന്‍ കഴിയുമോയെന്ന ചോദ്യത്തിന്, താന്‍ ഒരു സാധാരണ പ്രവര്‍ത്തകയാണെന്നും, ഒരു പ്രവര്‍ത്തകയായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം ചര്‍ച്ചകള്‍ ശരിയായി ആരംഭിക്കുമെന്ന് ദീര്‍ഘകാല പദ്ധതികളുടെ ആവശ്യകത സൂചിപ്പിച്ച മമത ബാനര്‍ജി പറഞ്ഞു.

ലാലു പ്രസാദ് യാദവുമായി ഇന്നലെ സംസാരിച്ചു. എല്ലാ പാര്‍ട്ടികളുമായും സംസാരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഡല്‍ഹി സന്ദര്‍ശന വേളയില്‍ കാണുമെന്നും മമത ബാനര്‍ജി പറഞ്ഞു.

'ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു പൊതുവേദി ഉണ്ടായിരിക്കണം. പ്രതിപക്ഷത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇരുന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കും,' ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു

Other News in this category4malayalees Recommends