ലോക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികള്‍ ; കേരളത്തിന് ഒരു വര്‍ഷമുണ്ടാകുന്നത് 10,000 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

ലോക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികള്‍ ; കേരളത്തിന് ഒരു വര്‍ഷമുണ്ടാകുന്നത് 10,000 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന്റെ അടിസ്ഥാനം പ്രവാസി സമൂഹത്തിന്റെ വരുമാനമാണ്. ഇപ്പോഴിതാ പ്രവാസികളുടെ ജോലി നഷ്ടത്തില്‍ കേരളം പതറുകയാണ്. ലോക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികളാണ്. വിദേശത്ത് നിന്നുള്ള വരുമാനം 10 ശതമാനം കുറഞ്ഞപ്പോള്‍ കേരളത്തിന് ഒരു വര്‍ഷമുണ്ടാകുന്നത് 10,000 കോടി രൂപയുടെ നഷ്ടമാണ്. 4 ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് തിരികെ പോകാനായത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളുടെ ജീവിതവും കേരളത്തിന്റെ വരുമാനവുമാണ് ഇതോടെ പ്രതിസന്ധിയിലായത്. ലോക്ഡൗണ്‍ കാരണം വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തേണ്ടിവരുന്ന 11 ലക്ഷത്തിലധികം വരുന്ന പ്രവാസികള്‍ ജോലി കണ്ടെത്താനായി പാടുപെടുകയാണ്.

ആദ്യ ലോക് ഡൗണ്‍ മുതല്‍ ഇതുവരെ മടങ്ങിയെത്തിയ 15 ലക്ഷം പേരില്‍ 11 ലക്ഷം പേരും ജോലി നഷ്ടപ്പെട്ട് വന്നവരാണെന്നാണ് നോര്‍ക്കയുടെ കണക്ക്. ഇതില്‍ 4 ലക്ഷത്തോളം പേര്‍ തിരികെപോയെന്ന് കരുതുന്നു. അത് പരിഗണിച്ചാലും 7 ലക്ഷത്തിലധികം പേര്‍ ഇപ്പോഴും കേരളത്തില്‍ വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്നവരുണ്ട്. പ്രവാസികള്‍ കേരളത്തിലേക്ക് ഒരു വര്‍ഷം അയക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നാണ് ഔദ്യോഗിക കണക്ക്. ലോക്ഡൗണ്‍ ഈ വരുമാനത്തിന്റെ 10 ശതമാനം നഷ്ടപ്പെടുത്തി. അതായത് ഒരുവര്‍ഷം കേരളത്തിന്റെ വരുമാന നഷ്ടം 10,000 കോടി രൂപ വരും. ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്.

Other News in this category



4malayalees Recommends