പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ തിരിമറി നടത്തി അധ്യാപകന്‍ തട്ടിയത് 25 ലക്ഷം രൂപ ; ഹര്‍ത്താല്‍ ദിനത്തില്‍ പോലും 739 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയെന്ന് രേഖ !!

പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ തിരിമറി നടത്തി അധ്യാപകന്‍ തട്ടിയത് 25 ലക്ഷം രൂപ ; ഹര്‍ത്താല്‍ ദിനത്തില്‍ പോലും 739 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയെന്ന് രേഖ !!
പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ തട്ടിപ്പ് കാണിച്ച് അധ്യാപകന്‍ തിരിമറി നടത്തിയത് 25 ലക്ഷം രൂപയെന്ന് കണ്ടെത്തല്‍. പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടത്തിയ വിവരം പുറത്ത് വന്നത്. ഉച്ച ഭക്ഷണത്തിന്റെ പേരില്‍ 2013 മുതല്‍ 2018 വരെ തട്ടിപ്പ് നടത്തിയതായാണ് കമ്മീഷന്‍ കണ്ടെത്തിയത്. 25 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.

പാലക്കാട് പത്തിരിപ്പാല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പ്രശാന്ത് എന്ന അധ്യാപകന്‍ അഞ്ചു കൊല്ലത്തോളം വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ പ്രശാന്തിന് ക്രമക്കേടില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല. പിന്നീട് പിടിഎ ഇടപെട്ടാണ് പരാതി നല്‍കിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ പോലും 739 കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തെന്നാണ് രേഖകള്‍. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ബില്ലുകളാണ് അരിയും പലവ്യഞ്ജനങ്ങളുമൊക്കെ വാങ്ങിയതിന് നല്‍കിയ ബില്ലുകളിലുള്ളതെന്നും കമ്മീഷന്‍ കണ്ടെത്തി. വെളിച്ചെണ്ണ വാങ്ങിയതിന് നല്‍കിയത് പാലക്കാട് നിന്നും നൂറ് കിലോമീറ്റര്‍ ദൂരമുള്ള അങ്കമാലിയിലെ കടയിലെ ബില്ലാണ്. ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി

Other News in this category4malayalees Recommends