പാരിപ്പള്ളിയിലെ മേരിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ചിട്ടില്ല; പൊലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി

പാരിപ്പള്ളിയിലെ മേരിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ചിട്ടില്ല; പൊലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി
കൊല്ലം പാരിപ്പള്ളിയില്‍ റോഡരികിലെ പുരയിടത്തില്‍ വച്ച് കച്ചവടം ചെയ്ത വയോധികയുടെ മത്സ്യം പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തിയതാണെന്നും മുഖ്യമന്ത്രി സഭയില്‍ അവകാശപ്പെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പാരിപ്പള്ളി പൊലീസ് തന്റെ മത്സ്യം നശിപ്പിച്ചുവെന്നായിരുന്നു അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിയുടെ ആരോപണം. ഇതിനുമുന്‍പ് രണ്ട് തവണ പൊലീസ് തന്റെ കച്ചവടം വിലക്കിയിരുന്നുവെന്നും മേരി ആരോപിച്ചിരുന്നു.

രണ്ട് ദിവസം മുന്‍പാണ് പൊലീസ് സ്ഥലത്തെത്തി മത്സ്യം വലിച്ചെറിഞ്ഞത്. 16,000 രൂപ മുടക്കി വാങ്ങിയ മത്സ്യത്തില്‍, 500 രൂപയ്ക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളു എന്നും മേരി പറഞ്ഞിരുന്നു.പലകയുടെ തട്ടില്‍ വച്ചിരുന്ന മത്സ്യം തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ്, വലിയ പാത്രത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നും മേരി പറഞ്ഞിരുന്നു.

Other News in this category4malayalees Recommends