കാല്‍ മുറിക്കും മുമ്പ് ചലന ശേഷിയില്ലാത്ത കാല്‍പാദവുമായി സൈക്കിളില്‍ ഇന്ത്യന്‍ പര്യടനം ; വാക്ക് പാലിച്ച് അഷ്‌റഫ്

കാല്‍ മുറിക്കും മുമ്പ് ചലന ശേഷിയില്ലാത്ത കാല്‍പാദവുമായി സൈക്കിളില്‍ ഇന്ത്യന്‍ പര്യടനം ; വാക്ക് പാലിച്ച് അഷ്‌റഫ്
കാല്‍ മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ നിന്നേ കാണിച്ചിട്ടേ മുറിച്ചുമാറ്റൂവെന്ന് അഷ്‌റഫ് തീരുമാനിക്കുകയായിരുന്നു. ചലന ശേഷിയില്ലാത്ത വലതു കാല്‍പത്തിയുമായി കേരളത്തില്‍ നിന്ന് 4200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ലഡാക്കിലെ ഖര്‍ദുംഗല എന്ന ലക്ഷ്യത്തിലേക്ക് അഷ്‌റഫ് എത്തി. നാട്ടിലെത്തിയാല്‍ മുറിച്ചു മാറ്റി കൃത്രിമക്കാല്‍ വയ്ക്കും.

വടക്കാഞ്ചേരി പാളിക്കാട് തെക്കോപ്പുറത്തുവളപ്പില്‍ മുഹമ്മദ് അഷ്‌റഫാണ് അപകടത്തില്‍ അറ്റ കാല്‍പാദം തുന്നി ചേര്‍ത്ത് ലഡാക്ക് വരെ പോയത്. രണ്ട് തവണ കോവിഡ്, ആസ്മ, ന്യൂമോണിയ എല്ലാത്തിനേയും അതിജീവിച്ചു.

അധിക ദൂരം നടക്കാന്‍ കഴിയാതെ വന്നതോടെയാണ് സൈക്കിളിനെ ആശ്രയിച്ചു തുടങ്ങിയത്. പിന്നീട് ഊട്ടി, കൊടൈക്കനാല്‍ മലകള്‍ ചവിട്ടികയറി. ആറുമാസം മുമ്പ് കാല്‍ കൂടുതല്‍ പ്രശ്‌നമായതോടെ മുറിക്കാനുള്ള ഡോക്ടരുടെ ഉപദേശം അഷ്‌റഫ് കേള്‍ക്കുകയായിരുന്നു. ഇന്ത്യന്‍ പര്യടനം ജൂലൈ 19ന് തൃശൂരില്‍ നിന്ന് തുടങ്ങി. ആഗസ്ത് 30ന് ജമ്മുവില്‍ എത്തി. 12 ദിവസം കൊണ്ട് ലഡാക്കിലെ ബര്‍ദുംഗലാ പാസിലെത്തി. സൈക്കിളില്‍ തന്നെ തിരിച്ചു കേരളത്തിലെത്തും.


Other News in this category4malayalees Recommends