കാബൂളില്‍ യുഎസിന്റെ മൂക്കിന് കീഴെ വര്‍ഷങ്ങളോളം കഴിഞ്ഞു ; നിരന്തരം വേട്ടയാടപ്പെട്ടെങ്കിലും ഒരിക്കലും അഫ്ഗാന്‍ വിട്ടുപോയില്ല ; സബിയുല്ല മുജാഹിദ്

കാബൂളില്‍ യുഎസിന്റെ മൂക്കിന് കീഴെ വര്‍ഷങ്ങളോളം കഴിഞ്ഞു ; നിരന്തരം വേട്ടയാടപ്പെട്ടെങ്കിലും ഒരിക്കലും അഫ്ഗാന്‍ വിട്ടുപോയില്ല ; സബിയുല്ല മുജാഹിദ്
താന്‍ കാബൂളില്‍ യുഎസിന്റെയും അഫ്ഗാന്‍ സൈന്യത്തിന്റെയും മൂക്കിന് താഴെ വര്‍ഷങ്ങളോളം ജീവിച്ചെന്ന് താലിബാന്‍ വക്താവ് സുബിയുല്ല മുജാഹിദ്. നിരന്തരം വേട്ടയാടപ്പെട്ടെങ്കിലും ഒരിക്കലും അഫ്ഗാനിസ്ഥാന്‍ വിട്ടുപോയില്ലെന്നും തലസ്ഥാനമായ കാബൂളില്‍ വര്‍ഷങ്ങളോളം ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

സബിയുല്ല മുജാഹിദ് ഒരു പ്രേതമാണെന്നും യഥാര്‍ത്ഥ വ്യക്തിയല്ലെന്നും അവര്‍ വിശ്വസിച്ചു. എതിരാളികളില്‍ ഇത് ആശയകുഴപ്പമുണ്ടാക്കി. കാബൂളില്‍ താമസിച്ച് രാജ്യമാകെ കറങ്ങി. യുഎസ് അഫ്ഗാന്‍ ശക്തികളില്‍ നിന്ന് പലതവണ രക്ഷപ്പെട്ടെന്നും മുജാഹിദ് പറഞ്ഞു.

പാക്കിസ്ഥാന്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു. എന്നേക്കുമായി രാജ്യം ഉേേപക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. തന്നെ കണ്ടെത്താന്‍ യുഎസ് തദ്ദേശിയര്‍ക്ക് നല്ലൊരു തുക നല്‍കാറുണ്ടായിരുന്നുവെന്നും അവരുടെ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.

16ാം വയസില്‍ താലിബാനില്‍ ചേര്‍ന്നു, എന്നാല്‍ സ്ഥാപകന്‍ മുല്ല ഉമറിനെ കണ്ടിട്ടില്ല, സബിയുല്ല പറഞ്ഞു.

Other News in this category4malayalees Recommends