യുപിയില്‍ കോണ്‍ഗ്രസിനെ നയിക്കുക പ്രിയങ്ക ഗാന്ധി ; ഒറ്റയ്ക്ക് മത്സരിക്കും, സഖ്യത്തിന് താത്പര്യമുള്ളവര്‍ക്ക് ചേരാമെന്ന് കോണ്‍ഗ്രസ്

യുപിയില്‍ കോണ്‍ഗ്രസിനെ നയിക്കുക പ്രിയങ്ക ഗാന്ധി ; ഒറ്റയ്ക്ക് മത്സരിക്കും, സഖ്യത്തിന് താത്പര്യമുള്ളവര്‍ക്ക് ചേരാമെന്ന് കോണ്‍ഗ്രസ്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സംസ്ഥാനത്ത് വിജയിക്കാന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് പിന്നീട് വ്യക്തമാക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സഖ്യത്തിന് താത്പര്യമുള്ളവരെ ഒപ്പം ചേരാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്നത് ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒന്നായിരിക്കും പ്രകടനപത്രിക എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാകും ബിജെപിയെ നയിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്

Other News in this category4malayalees Recommends