പത്തുവര്‍ഷം കൊണ്ട് കേരളം മുസ്ലീം രാഷ്ട്രമാക്കുമെന്ന് ഒരു മുസല്‍മാന്‍ പ്രസംഗിക്കുകയാണ്, അവനെ പേടിക്കണ്ടേ ; ഭരണഘടനാ വിരുദ്ധമല്ലേ അവര്‍ പറഞ്ഞത് ; ചോദ്യവുമായി പി സി ജോര്‍ജ്

പത്തുവര്‍ഷം കൊണ്ട് കേരളം മുസ്ലീം രാഷ്ട്രമാക്കുമെന്ന് ഒരു മുസല്‍മാന്‍ പ്രസംഗിക്കുകയാണ്, അവനെ പേടിക്കണ്ടേ ; ഭരണഘടനാ വിരുദ്ധമല്ലേ അവര്‍ പറഞ്ഞത് ; ചോദ്യവുമായി പി സി ജോര്‍ജ്
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധയാകര്ഷിച്ചിട്ടുള്ള പിസി ജോര്‍ജ്ജും ഇതിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാലാ ബിഷപ്പിനെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് പിസി ജോര്‍ജ്ജും മറുപടി നല്‍കിയിരിക്കുന്നത്.

പത്ത് വര്‍ഷംകൊണ്ട് കേരളം മുസ്ലിം രാഷ്ട്രമാക്കുമെന്ന് ഒരു മുസല്‍മാന്‍ പ്രസംഗിക്കുകയാണ്. അവനെ പിടിക്കണ്ടേ? ഭരണഘടനാ വിരുദ്ധമല്ലേ അവന്‍ പറഞ്ഞത്. അവന്‍ ഏതോ ഒരു മുസ്ലിയാരാണെന്ന് പറയുന്നു. ഇവന്‍ ആരെടാ? നമ്മടെയൊക്കെ പിടിച്ച് ചെത്തിക്കളയുമെന്നാണോ ഇവനൊക്കെ പറയുന്നത്. ഇങ്ങനെയൊന്നും പറയരുത്. ഞങ്ങള്‍ അങ്ങനെ ചിന്തിക്കുന്നവരല്ല. ഞങ്ങക്ക് അതിന്റെ ആവശ്യമില്ല. മേലില്‍ ഇതുപോലുള്ള പ്രവര്‍ത്തനം ഉണ്ടാകാന്‍ പാടില്ല പിസി ജോര്‍ജ്ജ് പറഞ്ഞു.

നിങ്ങള്‍ മുസ്ലിയാരെന്ന് വിളിക്കുന്നതുപോലെയല്ല. ഞങ്ങള്‍ പിതാവെന്നാ വിളിക്കുന്നത്. അപ്പന്റെ സ്ഥാനമാണ് പിതാവിന്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആത്മീയ പിതാവാണ്, സ്വന്തം അപ്പനാണ് കല്ലറങ്ങാട്ട് പിതാവ്. അത് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇവിടെയുള്ള ക്രിസ്ത്യാനികള്‍ എന്നു പറയുന്നത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. നല്ല ഹിന്ദുക്കളാണ് നമ്മളൊക്കെ. യാതൊരു സംശയവുമില്ല. ഇവിടുത്തെ ക്രിസ്ത്യാനി എന്നു പറയുന്നത് ഭാരതീയരാണെന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ അറേബ്യയില്‍ നിന്നു വന്നതോ, ഇംഗ്ലണ്ടില്‍ നിന്നു വന്നതോ അല്ല. ഭാരതത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനി ജോ!ര്‍ജ്ജ് പറയുന്നു.

ഇവിടുത്തെ ഹൈന്ദവ സംഘടനകളുമായി യോജിച്ചായിരിക്കും ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം. ഞങ്ങള്‍ക്ക് സംഘടന ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ സിസ്റ്റമാറ്റിക്കായ സംഘടനയാക്കി മാറ്റാന്‍ പോകുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പള്ളികളേയും പിതാക്കന്മാരെയും ബന്ധപ്പെട്ടുകൊണ്ട് സംഘടനയെ ശക്തിപ്പെടുത്തും. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ഭീകരന്മാരോട് എനിക്ക് വലിയ സ്‌നേഹം തോന്നുന്നു. ഇപ്പോഴെങ്കിലും ഞങ്ങള്‍ക്ക് യോജിക്കാന്‍ അവസരം ഒരുക്കി തന്നതിന് ഞങ്ങള്‍ക്ക് നന്ദിയുണ്ട് ജോ!ര്‍ജ്ജ് വ്യക്തമാക്കിOther News in this category4malayalees Recommends