വിജയ്ക്ക് ജാതിയും മതവും ഇല്ല, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതി 'തമിഴന്‍ '; മകനെതിരെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് ചന്ദ്ര ശേഖര്‍

വിജയ്ക്ക് ജാതിയും മതവും ഇല്ല, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതി 'തമിഴന്‍ '; മകനെതിരെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് ചന്ദ്ര ശേഖര്‍
വിജയുടെ മതവും ജാതിയും ഉയര്‍ത്തിയുള്ള വിവാദങ്ങളില്‍ മറുപടി നല്‍കി എസ്.എ. ചന്ദ്രശേഖര്‍. ജാതിയും മതവും ഇല്ലെന്നും സ്‌ക്കൂളില്‍ ചേര്‍ത്തിയപ്പോള്‍ മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. സ്‌കൂളിനെതിരെ പ്രതിഷേധം താന്‍ നടത്തുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി. വിജയ്യുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും, ജാതി പരാമര്‍ശിക്കുന്നിടത്തെല്ലാം, അത് തമിഴന്‍ എന്നാണ് കൊടുത്തിട്ടുള്ളത്' അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് സിനിമ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകള്‍ക്കെതിരെ വിജയ് രംഗത്ത് എത്തിയതോടെ വിജയുടെ മതം പറഞ്ഞ് സംഘപരിവാര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.Other News in this category4malayalees Recommends