താന്‍ രണ്ട് തവണ രാജ്യസഭാ സീറ്റ് നിരാകരിച്ചിട്ടുണ്ടെന്ന് സോനു സൂദ് ; നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികരണം

താന്‍ രണ്ട് തവണ രാജ്യസഭാ സീറ്റ് നിരാകരിച്ചിട്ടുണ്ടെന്ന് സോനു സൂദ് ; നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികരണം
നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നടന്‍ സോനു സൂദ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം. താന്‍ രണ്ട് തവണ രാജ്യസഭാ സീറ്റ് നിരാകരിച്ചിട്ടുണ്ടെന്ന് സോനു സൂദ് പറഞ്ഞു

താന്‍ എപ്പോഴും രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണെന്നും അദ്ദേഹം പറഞ്ഞു. ' ഞാന്‍ എപ്പോഴും നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണ്. എന്തൊക്കെ വിവരങ്ങളാണോ അവര്‍ ചോദിച്ചത് അതൊക്കെ കൊടുത്തിട്ടുണ്ട്. എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ അതിനൊക്കെ ഉത്തരവും കൊടുത്തിട്ടുണ്ട്. ഞാന്‍ എന്റെ ഭാഗം ചെയ്തു, അവര്‍ അവരുടേതും,' സോനു പറഞ്ഞു.

തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു വിലയേറിയ ജീവന്‍ രക്ഷിക്കാനും ആവശ്യമുള്ളവരില്‍ എത്തിച്ചേരാനും കാത്തിരിക്കുകയാണെന്നും കൂടാതെ, പല അവസരങ്ങളിലും, മാനുഷികമുല്യമുള്ള കാര്യങ്ങള്‍ക്കായി താനുമായി കരാറില്‍ ഏര്‍പ്പെട്ട തുക സംഭാവന ചെയ്യാന്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഇത് തങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ സോനു സൂദ് 20 കോടി രൂപ വെട്ടിച്ചെന്നായിരുന്നു ആദായ നികുതി വകുപ്പ് ആരോപിച്ചത്. സോനുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും മൂന്ന് ദിവസമായി നടത്തിയ റെയ്ഡിന് ശേഷമാണ് 20 കോടി രൂപ താരം വെട്ടിച്ചതായി ആദായ നികുതി വകുപ്പ് പറഞ്ഞത്.Other News in this category4malayalees Recommends