കടങ്ങള്‍ വീട്ടണം, മക്കള്‍ക്ക് വീടു വച്ചു നല്‍കണം ; ഓണം ബമ്പര്‍ അടിച്ച ഓട്ടോറിക്ഷ ഡ്രൈവറായ ജയപാലന്‍ പറയുന്നു

കടങ്ങള്‍ വീട്ടണം, മക്കള്‍ക്ക് വീടു വച്ചു നല്‍കണം ; ഓണം ബമ്പര്‍ അടിച്ച ഓട്ടോറിക്ഷ ഡ്രൈവറായ ജയപാലന്‍ പറയുന്നു
ഓണം ബമ്പര്‍ അടിച്ചെന്ന അവകാശ വാദവുമായി നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും യഥാര്‍ത്ഥ ഭാഗ്യശാലി എറണാകുളം മരട് സ്വദേശി ജയപാലന്‍ ആയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ജയപാലന്‍ ഇന്നലെയാണ് തനിക്കാണ് ഓണം ബമ്പര്‍ അടിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

ചാനലിലൂടെയാണ് ഓണം ബമ്പറിന്റെ ഫലം അറിയുന്നതെന്ന് ജയപാലന്‍ പറയുന്നു. തുടര്‍ന്ന് തന്റെ കൈയില്‍ ഉണ്ടായിരുന്ന ടിക്കറ്റ് പരിശോധിച്ചു. തനിക്കാണ് അടിച്ചതെന്ന് വ്യക്തമായെങ്കിലും ആരോടും പറഞ്ഞില്ല. തന്റേതായ കാര്യങ്ങള്‍ നടക്കില്ല എന്നതുകൊണ്ടാണ് പറയാതിരുന്നത്. ബാങ്കില്‍ ഏല്‍പിച്ച ശേഷം വീട്ടില്‍ വന്നപ്പോഴാണ് ഭാഗ്യശാലി ദുബായിലെന്ന വാര്‍ത്ത അറിയുന്നത്. യഥാര്‍ത്ഥ ടിക്കറ്റ് തന്റെ കൈയിലാണെന്ന ഉറപ്പുണ്ടായിരുന്നു. അതിന് ശേഷമാണ് ബന്ധുക്കളോടും മറ്റും പറയുന്നതെന്ന് ജയപാലന്‍ പറഞ്ഞു.

എല്ലാ ദിവസവും ടിക്കറ്റ് എടുക്കുമായിരുന്നു. മൂന്നും നാലുമൊക്കെ എടുക്കുമായിരുന്നു. അയ്യായിരം രൂപ വരെ അടിച്ചിട്ടുണ്ട്. ബമ്പര്‍ തുക കൊണ്ട് കടങ്ങള്‍ വീട്ടണം. മക്കള്‍ക്ക് വീടുവച്ച് നല്‍കണം. ബാക്കി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഇനിയും ലോട്ടറി എടുക്കും. ലോട്ടറി ടിക്കറ്റ് എടുത്ത് നമുക്ക് അഞ്ച് രൂപ ലഭിക്കുന്നതില്‍ മാത്രമല്ല, വില്‍പനക്കാരനും പണം കിട്ടുമല്ലോ എന്നും ജയപാലന്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends