ബിന്ദു അമ്മിണിക്ക് നേരെ അസഭ്യം; സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്

ബിന്ദു അമ്മിണിക്ക് നേരെ അസഭ്യം; സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്
ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. കോഴിക്കോട് കണ്ണൂര്‍ സര്‍വീസ് നടത്തുന്ന സെയ്ന്‍ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്. രണ്ടു ദിവസം മുമ്പ് പൊയില്‍ക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞതായാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയില്‍ ഇല്ല. എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി നടക്കാവ് പൊലീസ് അറിയിച്ചു. ഐപിസി 509 പ്രകാരം സ്ത്രീയെ വാക്കുകൊണ്ട് അധിക്ഷേപിച്ചതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

സംഭവത്തെ തുടര്‍ന്ന് ബിന്ദു അമ്മിണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്: സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ള ആളാണ് ഞാന്‍. പക്ഷെ എന്ത് കാര്യം. ദളിത് ആയാല്‍ മറ്റൊരു നീതി. ഒരേ ഉത്തരവില്‍ ഒരാള്‍ക്ക് സംരക്ഷണം നല്‍കുന്ന കേരള പോലീസ്. എനിക്ക് സംരക്ഷണം നല്‍കാത്തതിന് കാരണം എന്റെ ദളിത് ഐഡന്റിറ്റി തന്നെ എന്ന് ഞാന്‍ കരുതുന്നതില്‍ തെറ്റുണ്ടോ.

കണ്ണൂര്‍ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബുസുകാര്‍ ഇതാദ്യമായി അല്ല എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത്. ഞാന്‍ കയറിയത് കൊണ്ടു നിറയെ യാത്രക്കാര്‍ ഉള്ള ബസ്‌ trip മുടക്കിയ അനുഭവം കോഴിക്കോട് നീന്നുംഉണ്ടായിട്ടുണ്ട്. എക്‌സാം ഡ്യൂട്ടിക്കും മറ്റും പോകാന്‍ നില്‍ക്കുന്ന പലദിവസങ്ങളിലും പോയില്‍ക്കാവ് സ്റ്റോപ്പില്‍ നിന്നും എന്നെ കയറ്റാതെ ലിമിറ്റെഡ് സ്റ്റോപ്പ് ബസ് പോയിട്ടുണ്ട്. ചില ബസുകള്‍ നിര്‍ത്താനായി സ്ലോ ചെയ്തു ഞാനാണെന്ന് മനസ്സിലാകുമ്പോള്‍ പെട്ടെന്നു മുന്നോട്ട് എടുത്തു പോയിട്ടുണ്ട്

രാത്രി ഏകദേശം എട്ടു മണിയോടെ പൊയില്‍ക്കാവ് സ്റ്റോപ്പില്‍ നിന്നും Zain എന്നബസില്‍ കയറി. ബസിന്റെ നമ്പര്‍ KL46M3355 എന്നനുമ്പറിലുള്ള ബസിന്റെ ഡ്രൈവര്‍ കയ്യില്‍ രാഖി ഒക്കെ കെട്ടിയ ഒരാള്‍ ആയിരുന്നു. ഞാന്‍ കയറിയപ്പോള്‍ തന്നെ അയാള്‍ എന്നെ ശ്രദ്ധിച്ചിരുന്നു. വെങ്ങളം എത്തിയപ്പോള്‍ രണ്ടു യാത്രക്കാര്‍ എന്റെ സീറ്റിന് സമീപം വന്നിരുന്നു. ഡ്രൈവര്‍ ആസ്ഥാനത്ത് അവരാടെന്ന പോലെ ഒരു ചോദ്യം. ഈ വര്‍ഷവും ശബരിമല പോകുന്നോ. ചോദ്യം പരിഹാസത്തോടെ. എന്നിട്ട് അശ്ലീല ചുവയോടെ എന്നെ ഒരു നോട്ടവും. അത് കഴിഞ്ഞു വെസ്റ്റ് ഹില്‍ എത്തിയപ്പോഴാണ് പ്രശ്‌നം ഉണ്ടാവുന്നത്. ഇറങ്ങണം എന്നുപറഞ്ഞിട്ടും ബസ് നിര്‍ത്താതെ വളരെ ദൂരം കഴിഞ്ഞാണ് ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായതു. അതിനിടയില്‍ എന്നെ അയാള്‍ തെറിയും പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ ഞാന്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.



Other News in this category



4malayalees Recommends