ആറാട്ടിന്റെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

ആറാട്ടിന്റെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍
ആറാട്ട് സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. റിലീസ് തിയതിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറാട്ട് സിനിമ ഒക്ടോബറില്‍ റിലീസ് ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്ത.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Other News in this category4malayalees Recommends