ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭര്‍ത്താവ്

ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭര്‍ത്താവ്
ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നാണ് ഈ വിചിത്രവാര്‍ത്ത. എന്നാല്‍ തനിക്ക് ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കണം എന്ന നിലപാടിലാണ് ഭാര്യ. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നും തന്റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

'ദിവസവും കുളിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനം തേടിയതായി യുവതി രേഖാമൂലം പരാതി നല്‍കി. ഞങ്ങള്‍ ദമ്പതികളെയും അവരുടെ മാതാപിതാക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കി' വനിത സംരക്ഷണ സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു.

ചന്ദൗസ് ഗ്രാമത്തില്‍നിന്നുളള യുവാവ് രണ്ടുവര്‍ഷം മുമ്പാണ് ഖ്വാര്‍സി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പരാതിയില്‍ വിളിപ്പിച്ചപ്പോഴും വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ് ആവര്‍ത്തിച്ചതായി സമിതി അംഗങ്ങള്‍ പറയുന്നു. കൂടാതെ യുവതിയില്‍നിന്ന് നിയമപരമായ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

ഭാര്യയോട് കുളിക്കാന്‍ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മില്‍ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത് സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ദമ്പതികളെയും ഇരുവരുടെയും മാതാപിതാക്കളെയും വനിത സംരക്ഷണ സമിതി കൗണ്‍സലിങ്ങിന് വിധേയമാക്കിയത്. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ്? താല്‍പര്യമെന്ന് യുവതി അധികൃതരെ അറിയിച്ചു.

Other News in this category



4malayalees Recommends