'അച്ഛാ എന്ന് വിളിച്ച് കൈപിടിച്ച് പുറകെ നടന്നതല്ലേ എന്റെ മോള്‍, എന്തിനാ കൊന്നു കളഞ്ഞത്?' വേദനയോടെ അമ്മ ചോദിക്കുന്നു

'അച്ഛാ എന്ന് വിളിച്ച് കൈപിടിച്ച് പുറകെ നടന്നതല്ലേ എന്റെ മോള്‍, എന്തിനാ കൊന്നു കളഞ്ഞത്?' വേദനയോടെ അമ്മ ചോദിക്കുന്നു
പാത്തിപ്പാലം പുഴയില്‍ ഭാര്യയേയും മകളെയും തള്ളിയിട്ട് ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് പോലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാര്യ സോനയെയും മകളെയും പുഴയിലേക്ക് തള്ളിയിട്ട സംഭവത്തില്‍ പത്തായക്കുന്ന് സ്വദേശി ഷിജുവിനെയാണ് പോലീസും അറസ്റ്റ് ചെയ്തത്. അപകടത്തില്‍ മകള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വള്ള്യായി സ്വദേശി സോനയെ സാരമായ പരിക്കുകളോട് കൂടി നാട്ടുകാര്‍ രക്ഷപെടുത്തി. കുട്ടിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് അടക്കിയത്. അച്ഛനെ ഏറെ ഇഷ്ടമായിരുന്നു മകള്‍ക്ക്.'അച്ഛാ എന്ന് വിളിച്ച് കൈപിടിച്ച് പുറകെ നടന്നതല്ലേ എന്റെ മോള്‍, എന്തിനാ കൊന്നു കളഞ്ഞത്?'അമ്മ നെഞ്ചുപൊട്ടുന്ന വേദനയോടെ ചോദിക്കുന്നു.

വള്യായിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്നതിനിടെ ആയിരുന്നു സംഭവം. ബൈക്കിലാണ് മകള്‍ അന്‍വിതയും ഭാര്യ സോനയുമൊത്ത് ഷിജുവും പാലത്തിനടുത്ത് എത്തിയത്. പുഴ കാണിക്കാം എന്ന് പറഞ്ഞ് പുഴക്കരയില്‍ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോള്‍ മുണ്ടുടുക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ അമ്മയുടെ കയ്യില്‍ കൊടുത്തു. അതിനുശേഷം കുട്ടിയേയും അമ്മയെയും കുത്തൊഴുക്കുള്ള പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കുടുംബവഴക്കാണ് ക്രൂരതയ്ക്ക് കാരണം. സാമ്പത്തിക പ്രയാസം ഉള്ളതിനാല്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയിരുന്നെന്നും, ഇതിന്റെ പേരില്‍ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് ഷിജു സമ്മതിച്ചതായി പോലീസും പറഞ്ഞു.Other News in this category4malayalees Recommends