കോവിഡ് കേസുകള്‍ 50000 ലേക്ക് ; വാക്‌സിന്‍ പ്രതിരോധ ശേഷി കുറഞ്ഞതും ബൂസ്റ്റര്‍ ഡോസ് പദ്ധതി മന്ദഗതിയിലാകുന്നതും തിരിച്ചടിയാകുന്നു ; വീണ്ടും മാസ്‌കും വര്‍ക്ക് അറ്റ് ഹോമും തിരിച്ചുവന്നേക്കും

കോവിഡ് കേസുകള്‍ 50000 ലേക്ക് ; വാക്‌സിന്‍ പ്രതിരോധ ശേഷി കുറഞ്ഞതും ബൂസ്റ്റര്‍ ഡോസ് പദ്ധതി മന്ദഗതിയിലാകുന്നതും തിരിച്ചടിയാകുന്നു ; വീണ്ടും മാസ്‌കും വര്‍ക്ക് അറ്റ് ഹോമും തിരിച്ചുവന്നേക്കും
ബ്രിട്ടനില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. 49156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 22.2 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. മരണ നിരക്കില്‍ 60.7 ശതമാനം ഉയര്‍ന്നു. 45 മരണവും റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ തീര്‍ത്ത പ്രതിരോധ ശേഷികൊണ്ട് ചികിത്സ തേടുന്നവരുടെ എണ്ണം കഴിഞ്ഞ തരംഗത്തേക്കാള്‍ കുറവാണെങ്കിലും എന്‍എച്ച്എസ് കുറച്ചു സമ്മര്‍ദ്ദത്തില്‍ തന്നെയാണ്.

Thumbnail

വിന്ററില്‍ കാര്യങ്ങള്‍ കൈവിടുമെന്ന ആശങ്കയും വിദഗ്ധര്‍ക്കുണ്ട്. 80 വയസ്സിന് മേല്‍ പ്രായമുള്ള മൂന്നാം ഡോസിന് അര്‍ഹതയുള്ളവരില്‍ പകുതി പേര്‍ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്. പ്രതിരോധ ശേഷി കൂട്ടാതെ കാര്യങ്ങള്‍ പിടിച്ചുനിര്‍ത്താനാകില്ലെന്നാണ് സൂചന.

വാക്‌സിന്‍ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാനായതാണ് ഒരുപരിധിവരെ ബ്രിട്ടനെ പിടിച്ചു നിര്‍ത്തിയത്. എന്നാല്‍ തുറന്നുകൊടുക്കലില്‍ വീണ്ടും രോഗ വ്യാപനം ഉണ്ടായിരിക്കുകയാണ്. വാക്‌സിന്‍ നല്‍കുന്ന പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതാകാം കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് ആരോോഗ്യവിദഗ്ധര്‍ പറയുന്നത്. ക്രിസ്മസ് ഉള്‍പ്പെടെ ആഘോഷങ്ങളും വിന്ററും വരുന്നതോടെ എന്‍എച്ച്എസിന് സമ്മര്‍ദ്ദം കൂടുമെന്ന ആശങ്കയുണ്ട്. ബൂസ്റ്റര്‍ ഡോസ് എത്രയും വേഗം നല്‍കാന്‍ ശ്രമിക്കും. എങ്കിലും പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ വീണ്ടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടേക്കും. ഒപ്പം വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ വീണ്ടും കൊണ്ടുവരാനും സാധ്യതയുണ്ട്.

Other News in this category4malayalees Recommends