സ്റ്റീവനേജില്‍ മാതൃവണക്കമായി ദശ ദിന അഖണ്ഡ ജപമാല സമര്‍പ്പിച്ചു

സ്റ്റീവനേജില്‍ മാതൃവണക്കമായി ദശ ദിന അഖണ്ഡ ജപമാല സമര്‍പ്പിച്ചു
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്റ് സേവ്യര്‍ മിഷനില്‍ ദശദിന അഖണ്ഡ ജപമാല സമാപനം മരിയഭക്തിസാന്ദ്രമായി. സ്റ്റീവനേജ് മിഷനു കീഴിലുള്ള വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടത്തിപ്പോന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ സംയുക്ത സമാപനം സ്റ്റീവനേജിലെ സെന്റ്. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ചാണ് നടത്തിയത്. ആഗോള കാത്തോലിക്കാ സഭ മാതൃവണക്കത്തിന്റെ ഭാഗമായി ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടാണ് ദശദിന അഖണ്ഡ ജപമാല സമര്‍പ്പണം നടത്തിയത്.


സെന്റ് സേവ്യര്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.അനീഷ് നെല്ലിക്കല്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കി.


വിശുദ്ധ ഗ്രന്ധത്തില്‍ പ്രതിപാദിക്കുന്ന 'രക്തസ്രാവരോഗിയായ സ്ത്രീയുടെയും, മകള്‍ മരണപ്പെട്ട പിതാവിന്റെയും വിശ്വാസ തീക്ഷ്ണത അത്ഭുത രോഗശാന്തിയുടെയും, പുനംജീവനത്തിന്റെയും നേര്‍സാക്ഷ്യ അത്ഭുത അനുഭവത്തിലേക്ക് മാറിയപ്പോള്‍ അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വിശ്വാസത്തിലൂന്നിയുള്ള പ്രാര്‍ത്ഥനയുടെ അനിവാര്യതയാണ്. യേശുവിനോടൊപ്പം സദാ സഞ്ചരിക്കുകയും, കേള്‍ക്കുകയും, കാണുകയും ചെയ്തവര്‍ അത്ഭുതസാക്ഷ്യങ്ങളുടെ നേര്‍ക്കാഴ്ച കാണും മുമ്പേ പരിഹസിച്ചുവെങ്കില്‍ പിന്നീട് സ്വയം അപഹാസ്യരായി മാറിയ കാഴ്ചയാണ് കണ്ടത്. മറ്റുള്ളവരെ പരിഹസിക്കുമ്പോള്‍ എന്തിന്റെ മേന്മയിലും അളവുകോലിലുമാണ് ചെയ്യുന്നതെന്ന് സ്വയം വിചിന്തനം ചെയ്യേണ്ടതാണെന്നു അനീഷച്ചന്‍ ഓര്‍മ്മിപ്പിച്ചു. ജപമാല ഭക്തിയുടെയും, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥയുടെയും ശക്തിയും അനിവാര്യതയും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു അച്ചന്റെ സന്ദേശം.


വിശുദ്ധ കുര്‍ബ്ബാനക്കുശേഷം തിരുവോസ്തി എഴുള്ളിച്ചുവെച്ചുകൊണ്ട് കുടുംബ യൂണിറ്റുകള്‍ സംയുക്തമായി സമര്‍പ്പിച്ച ജപമാലക്കും,വാഴ്വിനും ശേഷം സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു, കുടുംബ യുണിറ്റ് ലീഡേഴ്‌സായ നിഷ ബെന്നി, സെലിന്‍ തോമസ്, ടിന്റു മെല്‍വിന്‍, ടെസ്സി ജെയിംസ്, ഓമന സുനില്‍, ബിന്‍സി ജോര്‍ജ്ജ്, ആനി ജോണി, ട്രസ്റ്റിമാരായ ജോര്‍ജ്ജ് തോമസ്, പ്രിന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.Other News in this category4malayalees Recommends