ആദ്യ സിനിമ പരാജയപ്പെട്ടതോടെ രണ്ടാം സിനിമയ്ക്ക് നല്‍കിയ അഡ്വാന്‍സ് തിരിച്ചുവാങ്ങി ; വെളിപ്പെടുത്തി ബിജു മേനോന്‍

ആദ്യ സിനിമ പരാജയപ്പെട്ടതോടെ രണ്ടാം സിനിമയ്ക്ക് നല്‍കിയ അഡ്വാന്‍സ് തിരിച്ചുവാങ്ങി ; വെളിപ്പെടുത്തി ബിജു മേനോന്‍
സിനിമാ കരിയറിനെ കുറിച്ചും ആദ്യ സിനിമ പരാജയപ്പെട്ട ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചുമെല്ലാം സംസാരിച്ച് ബിജു മേനോന്‍. എന്റെ ആദ്യ സിനിമ ഇറങ്ങിയ ശേഷം രണ്ടാമത്തെ സിനിമയ്ക്ക് ഒരാള്‍ അഡ്വാന്‍സ് തന്നു. എന്നാല്‍ ആദ്യ സിനിമ ഫ്‌ളോപ്പായതോടെ ഇവര്‍ ആ അഡ്വാന്‍സ് തിരിച്ചുവാങ്ങി. ആ സമയത്ത് എനിക്ക് അറിയില്ല എന്തായിരിക്കും സിനിമയിലെ എന്റെ ഭാവിയെന്ന്.

എന്തുചെയ്യണമെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു. നീ ഇതുവരെ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. പഠിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ തുടര്‍ന്ന് പഠിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ പഠിക്കാന്‍ വേണ്ടി വീണ്ടും തയ്യാറെടുക്കുമ്പോഴാണ് പ്രേം പ്രകാശ് ഹൈവേ എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത്. അങ്ങനെയാണ് ഹൈവേയില്‍ അഭിനയിക്കാനായി പോകുന്നത്, അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends