ഭാര്യയുമായി വഴക്കിട്ട് സ്വന്തം വീടിന് തീയിട്ടു; ഒപ്പം കത്തിയമര്‍ന്നത് 10 വീടുകള്‍ ; നാട്ടുകാര്‍ പണികൊടുത്തു

ഭാര്യയുമായി വഴക്കിട്ട് സ്വന്തം വീടിന് തീയിട്ടു; ഒപ്പം കത്തിയമര്‍ന്നത് 10 വീടുകള്‍ ; നാട്ടുകാര്‍ പണികൊടുത്തു
ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയില്‍ കത്തിയമര്‍ന്നത് പത്ത് വീടുകള്‍. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകള്‍ അഗ്‌നിക്കിരയായത്.

സതാരയിലെ പഠാന്‍ താലൂക്കിലെ മജ്‌ഗോണ്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. വീടിന് തീയിട്ട സഞ്ജയ് പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഭാര്യ പല്ലവിയുമായി വഴക്കിട്ടതിന് ശേഷമാണ് സ്വന്തം വീടിന് തീയിട്ടത്.

അഗ്‌നിബാധയെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയില്‍ അയല്‍പക്കത്തെ വീടുകളിലേക്ക് തീപടര്‍ന്നു. ഗ്രാമീണര്‍ തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും വീടുകള്‍ കത്തിയമര്‍ന്നു.

സഞ്ജയ്‌യെ തീപിടിത്തത്തില്‍ നിന്ന് നാട്ടുകാര്‍ രക്ഷിച്ചെങ്കിലും ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ ശേഷമാണ് പോലീസിന് കൈമാറിയത്. നിസാരപരിക്കേറ്റ പല്ലവിയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ സഞ്ജയ്‌യെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.


Other News in this category4malayalees Recommends