ഓണ്‍ലൈന്‍ ക്ലാസിനിടെ സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്തു ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഓണ്‍ലൈന്‍ ക്ലാസിനിടെ സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്തു ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഓണ്‍ലൈന്‍ ക്ലാസിനിടെ സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍.പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിലെ 40 വിദ്യാര്‍ഥിനികളുടെയും 5 അധ്യാപികമാരുടെയും ചിത്രങ്ങളാണ് പകര്‍ത്തിയത്.


പലരില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയും വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും ലഭിച്ചതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയാണ് ഇതിനുപിന്നാലെന്ന് കണ്ടെത്തി.

ഓണ്‍ലൈന്‍ ക്ലാസിനിടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ടായി പകര്‍ത്തി, അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്താണ് പോസ്റ്റ് ചെയ്തത്. മൊബൈല്‍ നമ്പറും ചേര്‍ത്തിരുന്നു.

പേര് വെളിപ്പെടുത്താതെ അപരിചിതരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ് സൈറ്റിലൂടെയാണ് വിദ്യാര്‍ഥി ഇത് ചെയ്തത്. ഇതു കൂടാതെ വഴക്ക് പറഞ്ഞതിന് അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends