കോഫി വിത്ത് കരണിലെ എന്റെ ലുക്കിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട് ; ലിപ് സര്‍ജറിയെന്ന വാര്‍ത്തയെ കുറിച്ച് അനുഷ്‌ക പറഞ്ഞതിങ്ങനെ

കോഫി വിത്ത് കരണിലെ എന്റെ ലുക്കിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട് ; ലിപ് സര്‍ജറിയെന്ന വാര്‍ത്തയെ കുറിച്ച് അനുഷ്‌ക പറഞ്ഞതിങ്ങനെ
വെല്ലുവിളികളും പരിഹാസങ്ങളും നിറഞ്ഞതായിരുന്നു നടി അനുഷ്‌ക ശര്‍മ്മയുടെ കരിയറിന്റെ തുടക്കം. ലിപ് ജോബിന്റെ പേരില്‍ താരത്തിന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 2014ല്‍ കോഫി വിത്ത് കരണ്‍ പരിപാടിയില്‍ പങ്കെടുത്തിന് ശേഷം അനുഷ്‌ക ചുണ്ടില്‍ മാറ്റം വരുത്തിയെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും ആയിരുന്നു സോഷ്യല്‍ മീഡിയ കണ്ടെത്തിയ കുറ്റം.ഇതിനെതിരെ ശക്തമായി തന്നെ താരം പ്രതികരിച്ചിരുന്നു. മേക്കപ്പിന്റെ ഭാഗമായി ലിപ് എന്‍ഹാന്‍സിംഗ് ടൂള്‍ ഉപയോഗിക്കുന്നുണ്ട്, അല്ലാതെ സര്‍ജറി ചെയ്തിട്ടില്ലെന്ന് അനുഷ്‌ക വ്യക്തമാക്കിയിരുന്നു. തനിക്ക് മറച്ചു വെക്കാന്‍ ഒന്നുമില്ലെന്നും ലിപ് ജോബിനെ കുറിച്ച് തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ആളുകള്‍ ധീരയെന്ന് വിളിച്ചുവെന്നും അനുഷ്‌ക പറഞ്ഞിരുന്നു.

അനുഷ്‌കയുടെ വാക്കുകള്‍:

കോഫി വിത്ത് കരണിലെ ഒരു എപ്പിസോഡിനെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ചും എന്റെ ചുണ്ടുകളെക്കുറിച്ച്. കാര്യങ്ങള്‍ ഭീതിപ്പെടുത്തുന്ന ദിശയിലേക്ക് പോയിരിക്കുകയാണെന്നത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. കുറച്ച് സമയമായി ഞാന്‍ താല്‍ക്കാലികമായുള്ള ലിപ് എന്‍ഹാന്‍സിംഗ് ടൂള്‍ ഉപയോഗിക്കുന്നുണ്ട്. മേക്കപ്പ് ടെക്‌നിക്കളുടെ കൂടെയാണിത്. അതുകൊണ്ടാണ് എന്റെ ചുണ്ടുകളില്‍ മാറ്റം വന്നത് പോലെ തോന്നുന്നത്.

അതുകൊണ്ട് തന്നെ ഞാന്‍ സര്‍ജറിയ്ക്ക് വിധേയയായിട്ടില്ലെന്ന് എല്ലാവരോടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഇത് എന്റെ തന്നെ തീരുമാനമാണ്. അടുത്ത സിനിമയായ ബോംബെ വെല്‍വെറ്റിന് വേണ്ടി ചെയ്തതാണ്. 186070 കാലഘട്ടത്തിലെ ജാസ് ഗായികയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ആ കാലഘട്ടത്തിലെ റെഫറന്‍സിന് വേണ്ടി ചെയ്തതാണ്. കോഫി വിത്ത് കരണിലെ എന്റെ ലുക്കിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്, ചുണ്ട് മാത്രമല്ല.

എല്ലാവര്‍ക്കും നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ട്. കോഫി വിത്ത് കരണില്‍ എന്നെ കാണാന്‍ ഭംഗിയുണ്ടായിരുന്നതായി എനിക്ക് തോന്നിയോ എന്ന് ചോദിച്ചാല്‍ ഇല്ല. ഞാന്‍ വ്യത്യസ്തമായത് എന്തോ ചെയ്തതായി തോന്നുന്നു. ഇപ്പോഴത്തെ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളുമെല്ലാം നിരസിച്ചു കൊണ്ട് തന്നെ ഞാന്‍ പറയുന്നു, ഞാന്‍ മുമ്പും ഇത് പറഞ്ഞിട്ടുണ്ട്, ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയില്‍ വിശ്വസിക്കുന്നില്ല.

ശരീരത്തിന് സ്വഭാവികമല്ലാത്തൊരു മാറ്റവും വരുത്താന്‍ ഞാന്‍ സമ്മതിക്കില്ല. അതിനെ പിന്തുണയ്ക്കുകയോ ആര്‍ക്കെങ്കിലും നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ എന്റെ കാലുകള്‍ വ്യത്യസ്തവും സെക്‌സിയുമായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ എന്തെങ്കിലും ചെയ്തതായി തോന്നരുത്. ചില മീമുകള്‍ അല്‍പ്പം ക്രൂരമാണെങ്കിലും എന്നേയും ചിരിപ്പിച്ചു.


Other News in this category4malayalees Recommends