സ്ത്രീകള്‍ക്കിടയില്‍ 'പ്രിയപ്പെട്ടവളായി ' പ്രിയങ്കഗാന്ധി ; അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളും ; യുപിയില്‍ പുതിയ നീക്കങ്ങള്‍

സ്ത്രീകള്‍ക്കിടയില്‍ 'പ്രിയപ്പെട്ടവളായി ' പ്രിയങ്കഗാന്ധി ; അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളും ; യുപിയില്‍ പുതിയ നീക്കങ്ങള്‍
ഉത്തര്‍പ്രദേശില്‍ യോഗിയെ നേരിടാന്‍ പുതിയ നീക്കവുമായി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. സ്ത്രീകള്‍ക്കിടിയിലെ പ്രിയങ്ക ഗന്ധിയുടെ സ്വാധീനം വോട്ടായി മാറ്റാന്‍ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ചില വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും പലര്‍ക്കുമില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു. ഏറെ സന്തോഷയത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്. അധികാരത്തിലേറിയാല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഡിഗ്രി വിദ്യാര്‍ത്കഥിനികള്‍ക്ക് ഇരുചക്ര വാഹനങ്ങളും നല്‍കാന്‍ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരാനാണ് കരുതുന്നത്. യു.പിയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കേവലം ഏഴ് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. ലോക്‌സഭയില്‍ ഒരു എം.പി മാത്രവും. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയിലൂടെ ശക്തമായി തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

Uttar Pradesh: Priyanka Gandhi Vadra Held By UP Cops - This One Was For  Selfies

ഉത്തര്‍പ്രദേശില്‍ നാല്‍പത് ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഇതിനോടകം കൈയടി നേടിയിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രപരമായ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് വനിതകള്‍ അന്ത്യം കാണുമെന്നായിരുന്നു യുപിയിലെത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞത്.

Other News in this category4malayalees Recommends