യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകം ; പ്രധാനമന്ത്രിയോട് സഹായം തേടി നടി സുധ ചന്ദ്രന്‍

യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകം ; പ്രധാനമന്ത്രിയോട് സഹായം തേടി നടി സുധ ചന്ദ്രന്‍
വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ കൃത്രിമക്കാല്‍ ഊരിമാറ്റുന്നത് വേദനാജനകത്തോടെയെന്ന് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് താരം ഇന്‍സ്റ്റഗ്രാം വീഡിയോ പങ്കുവെച്ചു. ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്നപൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ സന്ദേശം അധികാരികളില്‍ എത്തുമെന്നും വേണ്ട നടപടി കൈകൊള്ളുമെന്നുമുള്ള പ്രതീക്ഷയും സുധ പങ്കുവയ്ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രം?ഗത്തേക്കും ശക്തമായി തിരിച്ചെത്തിയത്.

Other News in this category4malayalees Recommends