ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ക്കൊണ്ടൊരു ബസ് സ്റ്റോപ്പ് ; തൃപ്പൂണിത്തുറയിലെ കിണറ് ബസ് സ്റ്റോപ്പ് ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡും സ്വന്തമാക്കി അന്താരാഷ്ട്ര നിലയില്‍ പ്രശസ്തമാകുന്നു

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ക്കൊണ്ടൊരു ബസ് സ്റ്റോപ്പ് ; തൃപ്പൂണിത്തുറയിലെ കിണറ് ബസ് സ്റ്റോപ്പ് ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡും സ്വന്തമാക്കി അന്താരാഷ്ട്ര നിലയില്‍ പ്രശസ്തമാകുന്നു
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച തൃപ്പൂണിത്തുറ കിണറ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം ഇനി ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ബസ് കാത്തിരിപ്പു കേന്ദ്രമെന്നറിയപ്പെടും. വൈക്കം റോഡിലെയാണ് വ്യത്യസ്ത ബസ് സ്‌റ്റോപ്പ്. ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡും ഏഷ്യ ബുക്ക് ഓഫ് റിക്കോര്‍ഡും സ്വന്തമാക്കി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്.

പാവംകുളങ്ങരയിലെ ബിഎസ്ബി ക്ലബിലെ അംഗങ്ങളായ ഒരു കൂട്ടം യുവാക്കള്‍.ളാണ് ഇതിന് പിന്നില്‍. പ്ലാസ്റ്റിക് വിമുക്ത കേരളമെന്ന സ്വപ്നത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഈ കുപ്പികള്‍. ഇവ ശേഖരിച്ചാല്‍ തന്നെ എന്തുചെയ്യും എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്. എന്നാല്‍ അതേ വെയ്സ്റ്റ് കുപ്പികള്‍ നാടിന് ഗുണകരമായി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. കൊച്ചിയിലെ തൃപ്പൂണിത്തുറയില്‍ പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് ഉപയോ?ഗശൂന്യമെന്ന് ഉറപ്പിച്ച് വലിച്ചറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. വേറിട്ട ആശയം നടപ്പിലാക്കാന്‍ ചെലവഴിക്കേണ്ടി വന്നത് 14000 രൂപ മാത്രം. ഈ നിര്‍മ്മാണത്തിനായി ശേഖരിച്ചത് 650ത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍.

കിണര്‍ സ്റ്റോപെന്ന് പേരൊക്കെ ഉണ്ട്. എന്നാല്‍ മഴയത്തും, വെയിലത്തും ഒന്ന് കയറി നില്‍ക്കാന്‍ ഒരു കാത്തിരിപ്പ് കേന്ദ്രമില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ മുന്നിട്ടിറങ്ങി. നാട്ടില്‍ കിട്ടിയ പ്ലാസ്റ്റിക് കുപ്പികള്‍ ടംഗീസ് കൊണ്ട് കോര്‍ത്ത് അടുക്കി വെച്ചു, നിലത്ത് ടൈല് വിരിച്ചു. മേല്‍ക്കൂര മറക്കാന്‍ ഷീറ്റ് ഉപയോഗിച്ചു.എല്ലാംകൂടി ചിലവ് വെറും 14,000 രൂപ മാത്രം. നാടിന് ഗുണകരമായ ഇക്കാര്യം ഇപ്പോള്‍ വൈറലാണ്.

Other News in this category4malayalees Recommends