മോഫിയയുടെ മരണം ; സിഐയും കുട്ടി സഖാവും ചേര്‍ന്ന് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു ; ഭര്‍ത്താവ് സുഹൈലിന്റെ ക്രൂര പീഡനം മകള്‍ക്ക് നേരെയുണ്ടായി ; ഇയാള്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയെന്നും മോഫിയയുടെ പിതാവ്

മോഫിയയുടെ മരണം ; സിഐയും കുട്ടി സഖാവും ചേര്‍ന്ന് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു ; ഭര്‍ത്താവ് സുഹൈലിന്റെ ക്രൂര പീഡനം മകള്‍ക്ക് നേരെയുണ്ടായി ; ഇയാള്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയെന്നും മോഫിയയുടെ പിതാവ്
നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതിയുടെ പിതാവ് ദില്‍ഷാദ് സലിം. ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ ക്രൂരപീഡനങ്ങളാണ് മോഫിയയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദില്‍ഷാദ് പറഞ്ഞു. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് സുഹൈലെന്നും പിതാവ് ആരോപിച്ചു.ദില്‍ഷാദ് പറഞ്ഞത്: ''പുറത്തുപറയാന്‍ കഴിയാത്തരീതിയിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കാണ് മകള്‍ ഇരയായത്. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മര്‍ദ്ദിച്ചിരുന്നു.

യുട്യൂബില്‍ വീഡിയോ നിര്‍മ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു. പണമില്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് അന്ന് മകള്‍ പറഞ്ഞത്. ഇതിനുപിന്നാലെ കൈ ഒടിക്കാന്‍ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു. പഠനം നിര്‍ത്താനും മോഫിയയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു.'' ''ഇത്തരത്തില്‍ മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മോഫിയ പരാതി നല്‍കിയത്. ഇതോടെ പരാതി ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് ആലുവ സിഐ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചര്‍ച്ച നടക്കുന്ന ദിവസം മറ്റൊരാള്‍ക്കൂടി സിഐയുടെ ഓഫീസിലുണ്ടായിരുന്നു. കുട്ടിസഖാവ് എന്നായിരുന്നു അയാളെ വിശേഷിപ്പിച്ചത്. അയാളുടെ യഥാര്‍ത്ഥ പേരറിയില്ല. സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. അങ്ങനെയാണ് മകള്‍ പറഞ്ഞിരുന്നത്. ഈ വ്യക്തിയും സിഐയും ചേര്‍ന്നാണ് പരാതി ഒതുക്കിതീര്‍ക്കാന്‍ നോക്കിയത്. സംഭവത്തില്‍ കുട്ടിസഖാവിന്റെ പങ്കും അന്വേഷിക്കണം. മാത്രമല്ല, സിഐ സുധീറിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം.''മോഫിയയുടെ പിതാവ് പറഞ്ഞു.

അതേസമയം, മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് പിടികൂടി. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു മൂന്നു പേരും. രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. ആത്മഹത്യ പ്രേരണകുറ്റമാണ് മൂന്നുപേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂന്നുപേരെയും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും.

Other News in this category



4malayalees Recommends