പ്രേക്ഷകര്‍ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണം ; റെയ്ജന്‍

പ്രേക്ഷകര്‍ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണം ; റെയ്ജന്‍
സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് നടന്‍ റെയ്ജന്‍. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന്‍ അഭിനയിക്കുന്നത്. സിനിമാ നടന്‍ കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക.

സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ കൊടുക്കാതിരുന്ന തീരുമാനത്തോടുള്ള എതിര്‍പ്പും റെയ്ജന്‍ വ്യക്തമാക്കി. നിലവാരമുള്ള വിഷയങ്ങള്‍ കൊണ്ടുവരുമ്പോള്‍ സീരിയല്‍ കാണാന്‍ കാഴ്ചക്കാരില്ലാതെ വരാറുണ്ടെന്നും അതിനാലാണ് സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിഹിതം പോലുള്ളവ സീരിയലില്‍ കൊണ്ടുവരുന്നതെന്നും റെയ്ജന്‍ പറയുന്നു. പ്രേക്ഷകര്‍ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണമെന്നും റെയ്ജന്‍ കൂട്ടിച്ചേര്‍ത്തു.Other News in this category4malayalees Recommends