പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ആരോപണ വിധേയനായ അധ്യാപകനും ആത്മഹത്യ ചെയ്ത നിലയില്‍

പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ആരോപണ വിധേയനായ അധ്യാപകനും ആത്മഹത്യ ചെയ്ത നിലയില്‍
തമിഴ്‌നാട്ടിലെ കാരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കുട്ടിയെ പഠിപ്പിച്ചിരുന്ന അധ്യാപകനും ആത്മഹത്യ ചെയ്ത നിലയില്‍. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

കുട്ടി താന്‍ ലൈംഗിക പീഡനത്തിനിരയായതായി ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ ഗണിതഅധ്യാപകനാണെന്ന ആരോപണമുയര്‍ന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാതിരുന്ന സമയം തൂങ്ങിമരിക്കുകയായിരുന്നു. അയല്‍വാസിയാണ് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. പിന്നീട് പോലീസെത്തി മുറിയില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.

കരൂര്‍ ജില്ലയില്‍ ലൈംഗിക പീഡനം കാരണം ജീവന്‍ അവസാനിപ്പിക്കുന്ന അവസാനത്തെ പെണ്‍കുട്ടിയായിരിക്കട്ടെ താനെന്നും തന്റെ മരണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്തുന്നത് ഭയമാണെന്നും പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends