ഭാര്യയ്ക്ക് തീ പിടിച്ചപ്പോള്‍ ലിനീഷ് ആരെയോ ഫോണ്‍ ചെയ്തു നില്‍ക്കുന്നതാണ് കണ്ടതെന്ന് അയല്‍വാസി ; ദൃക്‌സാക്ഷിയായ യുവതി കിണറ്റിലും മരിച്ച നിലയില്‍ ; ദുരൂഹത

ഭാര്യയ്ക്ക് തീ പിടിച്ചപ്പോള്‍ ലിനീഷ് ആരെയോ ഫോണ്‍ ചെയ്തു നില്‍ക്കുന്നതാണ് കണ്ടതെന്ന് അയല്‍വാസി ; ദൃക്‌സാക്ഷിയായ യുവതി കിണറ്റിലും മരിച്ച നിലയില്‍ ; ദുരൂഹത
പുതിയാപ്പയില്‍ തീപൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കി അയല്‍വാസി രാജേഷ്. ശരണ്യക്ക് തീപിടിച്ചപ്പോള്‍ അണയ്ക്കുന്നതിന് ഭര്‍ത്താവ് ലിനീഷ് വിസമ്മതിച്ചുവെന്നാണ് അയല്‍വാസി പൊലീസിന് മൊഴി നല്‍കിയത്. ശരണ്യയ്ക്ക് തീപിടിച്ച സമയത്ത് ലിനീഷ് ആരെയോ ഫോണ്‍ ചെയ്ത് നില്‍ക്കുന്നത് കണ്ടെന്ന് മറ്റൊരു അയല്‍വാസി ഉണ്ണിയും മൊഴി നല്‍കിയിട്ടുണ്ട്.

ഈ മൊഴികള്‍ കേസില്‍ വഴിതിരിവാകുമെന്നാണ് വിലയിരുത്തല്‍. കുട്ടി കരയുന്നത് പോലുള്ള ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് ശരണ്യയ്ക്ക് തീപിടിച്ചത് കണ്ടതെന്നാണ് അയല്‍വാസിയായ രാജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭര്‍ത്താവ് ലിനീഷ് ശരണ്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ശരണ്യയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയും ബന്ധുവുമായ ജാനകി ശരണ്യ മരണപ്പെട്ട് ഒമ്പത് ദിവസത്തിനുള്ളില്‍ മരിച്ചിരുന്നു. ജാനകിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സംഭവത്തിലും അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Other News in this category4malayalees Recommends