ഇംഗ്ലണ്ടിന്റെ ഒമിക്രോണ്‍ 'ഗ്രൗണ്ട് സീറോ'; എസെക്‌സിലെ ബ്രെന്റ്‌വുഡില്‍ സമ്പര്‍ക്കം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി; സൂപ്പര്‍ വേരിയന്റ് വ്യാപനത്തിന് പ്രൈമറി സ്‌കൂള്‍, ചര്‍ച്ച്, കെഎഫ്‌സി എന്നിവിടങ്ങളുമായി ബന്ധം; ജോലി വീട്ടിലിരുന്ന് ചെയ്യാന്‍ ഉപദേശം

ഇംഗ്ലണ്ടിന്റെ ഒമിക്രോണ്‍ 'ഗ്രൗണ്ട് സീറോ'; എസെക്‌സിലെ ബ്രെന്റ്‌വുഡില്‍ സമ്പര്‍ക്കം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി; സൂപ്പര്‍ വേരിയന്റ് വ്യാപനത്തിന് പ്രൈമറി സ്‌കൂള്‍, ചര്‍ച്ച്, കെഎഫ്‌സി എന്നിവിടങ്ങളുമായി ബന്ധം; ജോലി വീട്ടിലിരുന്ന് ചെയ്യാന്‍ ഉപദേശം

എസെക്‌സില്‍ പുതിയ ഒമിക്രോണ്‍ വേരിയന്റുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള യത്‌നം തുടങ്ങി. മേഖലയിലെ കെഎഫ്‌സി റെസ്റ്റൊറന്റ്, ചര്‍ച്ച്, പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളുമായി വേരിയന്റിന് ബന്ധമുണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രെന്റ്‌വുഡ് ഹൈ സ്ട്രീറ്റിലെ കെഎഫ്‌സി റെസ്റ്റൊറന്റും, പ്രില്‍ഗ്രിംസ് ഹാച്ചിലെ ട്രിനിറ്റി ചര്‍ച്ചിലും എത്തിയ ആളുകളെ കേന്ദ്രീകരിച്ചാണ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത്.


നവംബര്‍ 21ന് പള്ളി സന്ദര്‍ശിച്ചവരെയാണ് അന്വേഷണ പരിധിയില്‍ പെടുത്തിയിരിക്കുന്നത്. ലാര്‍ച്ച്‌വുഡ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും, ജീവനക്കാരെയും പുതിയ കോവിഡ്-19 സ്‌ട്രെയിന് വേണ്ടി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. അതിവേഗം പടരുന്ന വേരിയന്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഒരു ക്ലാസിന് റിമോട്ട് ലേണിംഗ് അനുവദിച്ചു.

നവംബര്‍ 19ന് ഉച്ചയ്ക്ക് 1 മുതല്‍ 5 വരെ കെഎഫ്‌സി ഔട്ട്‌ലെറ്റ് സന്ദര്‍ശിച്ചവര്‍ ടെസ്റ്റിന് വിധേയമാകണമെന്ന് എസെക്‌സ് കൗണ്ടി കൗണ്‍സില്‍ വ്യക്തമാക്കി. ട്രിനിറ്റി ചര്‍ച്ചിലും, ലാര്‍ച്ച്‌വുഡ് പ്രൈമറി സ്‌കൂളിലും രോഗിയുമായി ബന്ധപ്പെട്ട ചിലര്‍ സന്ദര്‍ശിച്ചതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. എസെക്‌സിലെ കെഎഫ്‌സിയില്‍ എത്തിയ ഒരു കസ്റ്റമര്‍ തൊട്ടുപിന്നാലെ ഒമിക്രോണ്‍ കോവിഡ് വേരിയന്റില്‍ പോസിറ്റീവായെന്ന് ഇവിടുത്തെ ജീവനക്കാര്‍ വെളിപ്പെടുത്തി.

കെഎഫ്‌സി റെസ്റ്റൊറന്റ് ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. ഷോപ്പിലെ എല്ലാ ജീവനക്കാരെയും ടെസ്റ്റിന് വിധേയമാക്കിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിച്ചത്. നോട്ടിംഗ്ഹാമിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഈ കേസ് രൂപപ്പെട്ടത്. ഈ വ്യക്തി സൗത്ത് ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയതാണ്.

ട്രിനിറ്റി ചര്‍ച്ചില്‍ രോഗബാധിതന്‍ നേരിട്ട് എത്തിയില്ലെന്ന് ചര്‍ച്ച് വ്യക്തമാക്കി. ഇദ്ദേഹവുമായി ബന്ധമുള്ള മറ്റൊരു വ്യക്തിയാണ് പള്ളിയില്‍ എത്തിയത്. ഈ ഘട്ടത്തില്‍ എല്ലാ അംഗങ്ങളോടും ടെസ്റ്റിന് വിധേയമാകാന്‍ ചര്‍ച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം പ്രദേശവാസികളോട് വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുന്നവര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനാണ് എസെക്‌സ് കൗണ്ടി കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മൈക് ഗൊഗാര്‍ത്തി ആവശ്യപ്പെടുന്നത്.
Other News in this category4malayalees Recommends