കര്‍ണാടകയിലെ സര്‍ക്കാര്‍ ജില്ലാ കുടുംബ ക്ഷേമ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ ലൈംഗീക അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് ; ജോലി നഷ്ടമാകുമെന്ന പേടിയില്‍ ജീവനക്കാരികള്‍ പരാതി നല്‍കുന്നില്ല ; പ്രതിഷേധം കനത്തതോടെ അറസ്റ്റ്
കര്‍ണാടകയിലെ ഒരു ആശുപത്രിയിലെ ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. മംഗളൂരുവിലെ സര്‍ക്കാര്‍ ജില്ലാ കുടുംബ ക്ഷേമ ആരോഗ്യ കേന്ദ്രത്തില്‍ ആണ് സംഭവം. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 8 ജീവനക്കാരികളോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്.
ഇയാളുടെ ലൈംഗിക അതിക്രമത്തില്‍ മനം മടുത്ത മറ്റൊരു ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ജീവനക്കാരികളോട് പരാതി നല്കാന് ആവശ്യപ്പെട്ടിട്ടും ഇവര്‍ തയാറായില്ല.
കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇവര്‍ക്കുള്ളത്. വീഡിയോ പുറത്തു വന്നതോടെ ഒരു സാമൂഹ്യ പ്രവര്‍ത്തക നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.