മോഹന്‍ലാല്‍ പ്രിയദര്ശന് ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ തിയേറ്ററുകളിലെത്താന്‍ രണ്ടു ദിവസങ്ങള്‍ കൂടി മാത്രമാണ് ശേഷിക്കുന്നത്. സിനിമയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മരക്കാറെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മോഹന്‍ലാല്‍.
'അമര്ചിത്ര കഥകളോട് സാദൃശ്യപ്പെടുത്തിയായിരുന്നു 'ബാഹുബലി'യുടെ മേക്കിംഗ് എങ്കില്‍ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന്. വെള്ളത്തില്‍ വെച്ചുള്ള ഷൂട്ടിംഗ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്സ് ഏറ്റെടുത്തത്. സിനിമയുടെ ഷൂട്ടിനു ശേഷം ഒരു വര്‍ഷമാണ് വിഎഫ്എക്സ് ചെയ്യാനുള്ള സമയം പറഞ്ഞത്. ഇതിനു മുമ്പ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്നൊരു ചിത്രം വന്നിരുന്നു. ഞാന്‍ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയല്ല. അതൊക്കെ ഞങ്ങള്‍ക്കൊരു പാഠമായിരുന്നു. പെര്‍ഫെക്ഷനു വേണ്ടി മാക്സിമം ട്രൈ ചെയ്തിട്ടുണ്ട്.'മോഹന്‍ലാല്‍ വ്യക്തമാക്കി.