ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വളര്‍ന്നു, മറ്റൊരു കുട്ടിയെ വച്ച് റീഷൂട്ട് ചെയ്യണം ; ബറോസിനെ കുറിച്ച് മോഹന്‍ലാല്‍

ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വളര്‍ന്നു, മറ്റൊരു കുട്ടിയെ വച്ച് റീഷൂട്ട് ചെയ്യണം ; ബറോസിനെ കുറിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് ബറോസ്. ഈ സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രതിസന്ധികള്‍ മൂലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ പ്രധാന രംഗങ്ങള്‍ റീഷൂട്ട് ചെയ്യാന്‍ പോവുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ .ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വളര്‍ന്നു. അതിനാല്‍ ആ കഥാപാത്രത്തിനായി മറ്റൊരു കുട്ടിയെ തെരഞ്ഞെടുത്തു. പത്ത് ദിവസത്തോളം ബറോസ് ചിത്രീകരിച്ചിരുന്നു. അതെല്ലാം തന്നെ പ്രധാന രംഗങ്ങളാണ്. ഈ മാസം 15 മുതല്‍ സിനിമയുടെ ഷൂട്ടിങ്ങ് പുനരാരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ബറോസ് ഒരു ത്രീഡി ചിത്രമാണ്. അതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ തന്നെ വേണം. അതിന്റെ സി ജി വര്‍ക്കുകള്‍ ചെയ്യുന്നത് പുറത്ത് നിന്നുള്ള ടീമാണ്. മറക്കാറിനെക്കാള്‍ വലിയ സിനിമയായി അതിനെ കൊണ്ടുവരാന്‍ പറ്റും. അങ്ങനെയാണ് വേണ്ടത്.ഈ മാസം 15 മുതല്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു കുട്ടി വളര്‍ന്നു. അതിനാല്‍ ആ കുട്ടി അഭിനയിക്കുന്നില്ല. ആ കുട്ടിയുടെ ഭാഗം ഞങ്ങള്‍ റീഷൂട്ട് ചെയ്യും. പുതിയ ഒരാളെ കൊണ്ടുവന്നു. അവരെവെച്ചാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്,അദ്ദേഹം പറഞ്ഞു.Other News in this category4malayalees Recommends