ആദ്യ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കി കുരുന്നു കലാകാരന്‍

ആദ്യ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കി കുരുന്നു കലാകാരന്‍

മസ്കത്ത്: ആദ്യ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെച്ച് കുരുന്നുകലാകാരന്‍ മാതൃകയായി. തിരുവനന്തപുരം സ്വദേശിയും മസ്കത്തിലെ അറിയപ്പെടുന്ന കലാകാരനുമായ റിജുറാമിന്‍െറയും സീനയുടെയും മകനായ അഭിമന്യുവാണ് സീരിയല്‍ അഭിനയത്തിന് ലഭിച്ച പ്രതിഫലം കഷ്ടത അനുഭവിക്കുന്ന കുടുംബത്തിനായി മാറ്റിവെച്ചത്. ബൈജു ദേവരാജ് സംവിധാനം ചെയ്യുന്ന മൂന്നുമണി എന്ന സീരിയലിലെ ‘മോനൂട്ടന്‍’ എന്ന കഥാപാത്രമായാണ് അഭിമന്യു അഭിനയിക്കുന്നത്. നായികയുടെ കൂടെയുള്ള മുഴുനീള കഥാപാത്രത്തെയാണ് അഭിമന്യു അവതരിപ്പിക്കുന്നത്. പിതാവ് റിജുറാമിനും ഇതില്‍ ശ്രദ്ധേയ വേഷമുണ്ട്. രണ്ട് വൃക്കകളും തകരാറിലായ തൃശൂര്‍ സ്വദേശിനി ഉഷക്കാണ് ഈ തുക നല്‍കുക. അടുത്തിടെ മസ്കത്തിലത്തെിയ ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചലിന് ഈ തുക കൈമാറി. ‘മസ്കത്ത് ആര്‍ട്സ്’ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് തുക കൈമാറിയത്.

Other News in this category4malayalees Recommends