സമാധാനശ്രമങ്ങള്‍ യാക്കോബായ സഭ തുടരുമെങ്കില്‍ അതിനോട് പൂര്‍ണമായി സഹകരിക്കുമെന്നു കാതോലിക്കാ ബാവാ

സമാധാനശ്രമങ്ങള്‍ യാക്കോബായ സഭ തുടരുമെങ്കില്‍ അതിനോട് പൂര്‍ണമായി സഹകരിക്കുമെന്നു കാതോലിക്കാ ബാവാ

മസ്‌കറ്റ്: പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ കേരള സന്ദര്‍ശന വേളയില്‍ നടത്തിയ സമാധാനശ്രമങ്ങള്‍ യാക്കോബായ സഭ തുടരുമെങ്കില്‍ അതിനോട് പൂര്‍ണമായി സഹകരിക്കുമെന്നും എന്നാലതു വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയും സഭാ ഭരണഘടനയുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലും ആയിരിക്കുമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കാന്‍ മസ്‌കറ്റിലെത്തിയതായിരുന്നു അദ്ദേഹം.


ശാശ്വത സമാധാനമാണ് സഭ ആഗ്രഹിക്കുന്നത്. മദ്യവും ലഹരിമരുന്നും പോലെതന്നെ പുതിയ തലമുറ ഇന്ന് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണു സൈബര്‍ അഡിക്ഷന്‍. ഇന്നുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും മദ്യം പ്രധാനഘടകമാണ്. സമ്പൂര്‍ണ മദ്യനിരോധനമാണുസഭ ആവശ്യപ്പെടുന്നത്. ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാരിന്റെ പുതിയ മദ്യനയത്തോടു സഭ യോജിക്കുന്നില്ല. നിയമസഭയില്‍നടന്നത് അത്യന്തം ഖേദകരമാമാണെന്നും ലോകത്തിനു മുന്‍പില്‍ നാണക്കേടുണ്ടാക്കിയതായും ബാവാ പറഞ്ഞു. കുര്യാക്കോസ്, കോ ട്രസ്റ്റി കെ.എ മാത്യു, സെക്രട്ടറി ജോണ്‍പി.ലൂക്ക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ പരിശുദ്ധ ബാവായ്ക്കു വിശ്വാസികള്‍ സ്വീകരണം നല്‍കി. ഇന്നു നടക്കുന്ന കാതോലിക്കാ ദിനാചരണത്തിലും വിശുദ്ധവാര ശുശ്രൂഷകളിലും പരിശുദ്ധബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവകയുടെ തണല്‍ ജീവകാരുണ്യ പദ്ധതിയില്‍ ഈ വര്‍ഷംവൃക്ക രോഗികള്‍ക്കു ചികിത്സാസഹായം നല്‍കുന്നതിനായി നടപ്പാക്കിയ 'പ്രതീക്ഷയുടെ കിരണങ്ങള്‍ പദ്ധതിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. മസ്‌കറ്റ് ഇടവക ഈ വര്‍ഷം മുതല്‍ നല്‍കുന്ന മാര്‍ തെവോദോസിയോസ് തണല്‍ പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ഓഫ് ഇന്ത്യ ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായഫാ. ഡേവിസ് ചിറമ്മലിനു ബാവാ സമ്മാനിക്കും. ചടങ്ങില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിജെ.എസ്. മുകുളും മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെപ്രമുഖരും പങ്കെടുക്കും.
Other News in this category4malayalees Recommends