ഹോസ്റ്റല്‍ സൗകര്യവുമായി പ്രതീക്ഷാ സ്‌കൂള്‍

ഹോസ്റ്റല്‍ സൗകര്യവുമായി പ്രതീക്ഷാ സ്‌കൂള്‍

ദോഹ. കോഴിക്കോട് ജില്ലയിലെ മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഭിന്ന ശേഷിയുള്ള കുട്ടികളെ ഉദ്ദേശിച്ചാരംഭിച്ച പ്രതീക്ഷാ സ്‌കൂള്‍ വിദൂര പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി ഹോസ്റ്റല്‍ സൗകര്യം ആരംഭിക്കുന്നു. ഗള്‍ഫിലുള്ളവരുടെ കുട്ടികള്‍ക്ക് പോലും പ്രവേശനം നല്‍കാനുള്ള ഉദ്ദേശത്തോടു കൂടിയാണ് ഹോസ്റ്റല്‍ തുടങ്ങുന്നതെന്നു സ്‌കൂള്‍ പ്രസിഡന്റ് വി.കുഞ്ഞാലി ഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.7 വര്‍ഷങ്ങള്‍ക്കു മുമ്പ്്് ആരംഭിച്ച സ്‌കൂളില്‍ നിലവില്‍ 125 വിദ്യാര്‍ത്ഥികളും 25 അധ്യാപക-അധ്യാപകേതര ജീവനക്കാരുമുണ്ട്്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ പാന്റി കേപ്പ്ഡ് വെല്‍ഫെയര്‍ ആക്ഷന്‍ എന്ന സംഘടന സ്‌കൂളിനോടൊപ്പം ഹോസ്റ്റല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കെട്ടിടം സജ്ജമായിട്ടുണ്ട്. സംസാരശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സ്പീച്ച് തെറാപ്പി, വിവിധ തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നല്‍കുന്ന വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍, ഫിസിയോ തെറാപ്പി യൂണിറ്റ്, കലാ-കായിക പരിശീലനത്തിനുള്ള ഹോംതിയേററര്‍ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.


കേററര്‍ കേറററിംഗില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സീദ്ധീഖ് പുറായില്‍, ചീഫ് കോ-ഓര്‍ഡിനേററര്‍ ഡോ. മുജീബ് റഹ്മാന്‍, ഖത്തര്‍ കോ-ഓര്‍ഡിനേററര്‍ രവീന്ദ്രന്‍ ചമ്മംകുഴി, ഖാലിദ് കമ്പളവന്‍, മുഹമ്മദ് ആക്കോട്ടു പറമ്പില്‍, ബശീര്‍ തുവാരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:


സീദ്ദീഖ് പുറായില്‍ - 55724175

വി.കുഞ്ഞാലിഹാജി - 0091 94472 43812
Other News in this category4malayalees Recommends