ചൈനീസ് സ്റ്റൈല്‍ പെപ്പര്‍ ക്യാപ്‌സിക്കം ചിക്കന്‍

ചൈനീസ് സ്റ്റൈല്‍ പെപ്പര്‍ ക്യാപ്‌സിക്കം ചിക്കന്‍

ചിക്കന്‍ കറികള്‍ ഏവര്‍ക്കും ഇഷ്ടമാണ്. വിവിധ രുചികളില്‍ ഇവ ഉണ്ടാക്കാവുന്നതുമാണ്. ചൈനീസ് സ്റ്റൈലിലുള്ള ചിക്കന്‍ വിഭവമാണ് പെപ്പര്‍ ക്യാപ്‌സിക്കം ചിക്കന്‍. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,ആവശ്യമുള്ള ചേരുവകള്‍

ചിക്കന്‍-അരക്കിലോ

സവാള-4

ക്യാപ്‌സിക്കം-3

പച്ചമുളക്-3

തൈര് -2 ടേബിള്‍ സ്പൂണ്‍

ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് -2ടീസ്പൂണ്‍

മുളകുപൊടി-2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

പച്ചമുളക് -4

ബെ ലീഫ് -1

കുരുമുളകുപൊടി-1 ടേബിള്‍ സ്പൂണ്‍

മല്ലിയില

ഉപ്പ്

എണ്ണപാകം ചെയ്യുന്ന വിധം.

ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, തൈര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി വയ്ക്കുക. 1 മണിക്കൂറിനു ശേഷം ഇത് പ്രഷര്‍ കുക്കറില്‍ മൂന്നു വിസില്‍ വരുന്ന വരെ വേവിച്ചെടുക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതില്‍ ബെ ലീഫ്, പച്ചമുളക്, സവാള എന്നിവയിട്ടു വഴറ്റുക.

ഇതിലേയ്ക്കു ക്യാപ്‌സിക്കം ചേര്‍ത്തിളക്കാം. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേയ്ക്ക് വേവിച്ചു വച്ച ചിക്കന്‍ ഇട്ട് ഇളക്കുക. കുരുമുളകുപൊടിയും ചേര്‍ക്കാം.

ഇത് നല്ലപോലെ ഇളക്കി അല്‍പസമയം വേവിച്ച ശേഷം മല്ലിയില ചേര്‍ത്തു വാങ്ങി വയ്ക്കാം.Other News in this category4malayalees Recommends