ജിദ്ദ:നോവല്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ബോയ്സ്,ഗേള്‍സ് സെക്ഷനുകളില്‍ നാലു ദിവസങ്ങളായി നടന്നുവന്ന ഒമ്പതാമത് ആനുവല്‍ സ്പോര്‍ട്സ് മീറ്റ് ഇത്തിഹാദ് ഇന്റര്‍നാഷല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. റൂബി,സഫയര്‍,എമറാല്‍ഡ്,ആംബര്‍ എന്നീ നാലു ഗ്രൂപ്പുകളില്‍ എഴുപതോളം ഇനങ്ങളിലായി എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ മീറ്റില്‍ പങ്കെടുത്തു.
മുഹമ്മദ് ആബിദ്,ബാലമുരുകന്,മുഹമ്മദ് റിസ്വാന്,മുഹമ്മദ് അബൂബക്കര്‍,മുഹമ്മദ്സൈദ് സാഹിദ് എന്നിവര്‍ വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ചു. മാസ്റ്റര്‍ അദ്നാന് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റിനു പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷഫീഖ് സലൂട്ട് സ്വീകരിച്ചു. സ്കൂള്‍ ഡയറക്ടര്‍ സലീം ഹംസ-അല്‍-ഹിന്ദ് ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ഒളിംപിക് ദീപശിഖ പ്രയാണം ഫിസിക്കല്‍ എജ്യുക്കേഷനല്‍ ടീച്ചര്‍ അജിംസലിമില് നിന്നും സ്പോര്‍ട്സ് ക്യാപ്റ്റന്‍ നഫ്ജാന്‍ അലി നജീബ് സ്വീകരിച്ച് ശൈഖ് മുഹമ്മദ് സഫരുധീന്,ശിബി മോന്,അബ്ദു സമദ് അന്‍സാരി,അഹമ്മദ് രൈഹാന് എന്നിവരിലൂടെ പ്രിന്‍സിപ്പല്‍ ഏറ്റുവാങ്ങി.
ഗേള്‍സ് സെക്ഷനില്‍ മുദീര ഫാത്തിമ മീറ്റ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി സുമ്മയ്യ മുജീബ് മാര്‍ച്ച് പാസ്റ്റ് സ്വീകരിച്ചു. സ്കൂള്‍ ഗേള്‍സ് സ്പോര്‍ട്സ് ക്യാപ്റ്റന്‍ സോഫിയ ഹമീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ. ശ്രീലത പരിപാടിക്ക് നേതൃത്വം നല്കി. ബോയ്സ് വിഭാഗത്തില്‍ എമറാല്‍ഡ്,സഫയര്‍,റൂബി ഗേള്‍സ് വിഭാഗത്തില്‍ സഫയര്‍,ആംബര്‍,എമറാല്‍ഡ് എന്നീ ഗ്രൂപ്പുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ബോയ്സ് വിഭാഗത്തില്‍ മുഹമ്മദ് സാമി ബിനാഫെ,അഹമ്മദ് സാമി ബിനാഫെ,മുഹമ്മദ് യാസീന്‍ ഗേള്‍സ് വിഭാഗത്തില്‍ റാനിയ,മറിയം മോഹ്സീന്,റിദ മുഹമ്മദ്,റൂഫ മജീദ്,റൂഫ മജീദ്,താഹിറ നസീം അഹമ്മദ് എന്നിവര്‍ യഥാക്രമം കിഡീസ്,സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ എന്നി വിഭാഗങ്ങളില്‍ വ്യക്തിഗത ച്യംപ്യമാരായി തെരഞ്ഞെടുത്തു. ഇന്റര്‍ ഹൗസി ഫുട്ബോള്‍ മത്സരത്തില്‍ സബ്-ജൂനിയര്‍,സീനിയര്‍ വിഭാഗത്തില്‍ എമറാല്‍ഡ്,റൂബി എന്നിവര്‍ വിജയിച്ചു. മുഹമ്മദ് സല്മാന് സഫര്‍,മുഹമ്മദ് അജ്മല്‍,അഹമ്മദ് അബ്ദുള്‍ മജീദ് എന്നിവര്‍ ഓരോ വിഭാഗത്തിലും മികച്ച കളിക്കാരായും ഹാഷിം സിറാജ് ടോപ് സ്കോററായും തെരഞ്ഞെടുക്കപ്പെട്ടു.
മീറ്റിനു സമാപനം കുറിച്ച് നടന്ന അധ്യാപക,വിദ്യാര്‍ത്ഥി സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ജോര്‍ജ് ജോസഫ്,ഗിരീഷ് പുഞ്ചവയല്‍,ഇമ്രാന്,മുരളി,അഷ്റഫ്,മുബാറക്,പീറ്റര്‍ ജോയ്,ഡോളി പി ഡേവിഡ്,അഫ്സല് നദവി,മുഹിയുദീന്‍,മുഹമ്മദ് ഷാ,സവാദ് വിസി,ഹരീഷ്,ശുസുദ്ധീന്,പ്രദീപ് എബ്രഹാം,ജാബിര്‍,അബിന്‍ കുര്യാക്കോസ്,ടിജോ തോമസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ അജിംസലിം സ്വാഗതവും മുഹമ്മദ് റഫീക്ക് നന്ദിയും പറഞ്ഞു.