2021 ആകുമ്പോഴേക്കും ദുബായിലെ 50 ശതമാനം ടാക്‌സികള്‍ ഹൈബ്രിഡ് കാറുകളാക്കുന്നു;അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കാന്‍ സഹായകമാകുമെന്ന് വിലയിരുത്തല്‍

2021 ആകുമ്പോഴേക്കും ദുബായിലെ 50 ശതമാനം ടാക്‌സികള്‍ ഹൈബ്രിഡ് കാറുകളാക്കുന്നു;അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കാന്‍ സഹായകമാകുമെന്ന് വിലയിരുത്തല്‍

ദുബായ്:അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ദുബായിലെ ടാക്‌സികള്‍ ഹൈബ്രിഡ് കാറുകളാക്കുന്നു. 2021 ഓടെ ദുബായ് നിരത്തുകളിലോടുന്ന പകുതി കാബുകളും ഹൈബ്രിഡ് കാറുകളാക്കുന്നതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ടാക്‌സികളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് രണ്ട് ശതമാനമാക്കി കുറയ്ക്കണമെന്ന ദുബായ് എനര്‍ജി സുപ്രീം കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി.

2015 ല്‍ 147 ഹെബ്രിഡ് കാറുകളാണ് ദുബായ് ടാക്‌സി ഫ്‌ലീറ്റിനുണ്ടായിരുന്നത്. ഈ വര്‍ഷം ഈ കാറുകളുടെ എണ്ണം 791 ആകും. 2017 ല്‍ ഹെബ്രിഡ് കാറുകളുടെ എണ്ണം 1582 ഉം 2018 ല്‍ 2375 ഉം 2019 ല്‍ 3167 ഉം ആക്കും. 2020 ല്‍ 3959 ഉം 2021 ല്‍ 4750 ഉം ആക്കി വര്‍ദ്ധിക്കും.

സാധാരണ വാഹനങ്ങള്‍ക്ക് 100കിമീ യാത്ര ചെയ്യുന്നതിന് 12.5 ലിറ്റര്‍ ഇന്ധനം വേണ്ട സ്ഥാനത്ത് ഹൈബ്രിഡ് ടാക്‌സികള്‍ക്ക് ഇതേസ്ഥാനത്ത് 8.25 ലിറ്റര്‍ ഇന്ധനം മതിയാകും. സാധാരണ വാഹനങ്ങള്‍ക്ക് പ്രതിദിനം കാര്‍ബണ്‍ പുറന്തള്ളല്‍ 182 കിഗ്രാം ആണ് എന്നാല്‍ ഹെബ്രിഡ് വാഹനങ്ങള്‍ക്ക് 121 കിഗ്രാം മതിയാകും.

ഏറ്റവും കൂടുതല്‍ ഹെബ്രിഡ് കാറുകള്‍ അവതരിപ്പിക്കുന്നത് ദുബായ് കോര്‍പറേഷനായിരിക്കും. ഇവര്‍ 2280 കാറുകളാണ് നിരത്തിലിറക്കുന്നത്. കാര്‍സ് ടാക്‌സി 900 ഉം നാഷണല്‍ ടാക്‌സി 812 ഉം അറേബ്യ ടാക്‌സി 463 ഉം മെട്രോ ടാക്‌സി 377 ഉം സിറ്റി ടാക്‌സി 18 ഉം ഹെബ്രിഡ് കാറുകളും പുറത്തിറക്കും.

Other News in this category4malayalees Recommends