നോമ്പിന്റെ ദിനങ്ങളില്‍ വചനത്തിന്റെ ശക്തി പകര്‍ന്ന് ഫെബ്രുവരി മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍

നോമ്പിന്റെ ദിനങ്ങളില്‍ വചനത്തിന്റെ ശക്തി പകര്‍ന്ന് ഫെബ്രുവരി മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍
മാനസാന്തരത്തിന്റെയും വിടുതലിന്റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. കുടുംബങ്ങളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുന്ന ഈ വിശ്വാസ തീര്‍ത്ഥാടനം വലിയ നോമ്പിന്റെ ദിനങ്ങളില്‍ നല്ല കുമ്പസാരം നടത്തുവാനും, പാപവഴികള്‍ ഉപേക്ഷിച്ചു ദൈവത്തോട് കൂടുതല്‍ ചേര്‍ന്ന് നിന്ന് വിശുദ്ധിയില്‍ വളര്‍ന്ന് വരുവാന്‍ വിശ്വാസസമൂഹത്തെ സഹായിക്കും.

നവീകരണ ശുശ്രൂഷകളെ ഹൃദയം തുറന്നു സ്‌നേഹിക്കുന്ന സഖറിയാസ് തിരുമേനിയുടെ സാന്നിധ്യം ഈ ശുശ്രൂഷയുടെ പ്രത്യേകതയാണ്. സഭാവിഭാഗങ്ങളുടെ പരിധിക്കപ്പുറം ദൈവ വചനം ഒന്ന് ചേര്‍ന്ന് യേശുവിനെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ശുശ്രൂഷകള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

വിവിധങ്ങളായ സാഹചര്യങ്ങളില്‍ വേദനിക്കുകയും ഭാരപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനകളാണ് ഈ ദിവസങ്ങളില്‍ നടന്നു വരുന്നത്.

2016 ല്‍ സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ താമസിച്ചുള്ള അനേകം ശുശ്രൂഷകളാണ് ഒരുക്കപ്പെടുന്നത്. ശുശ്രൂഷകളുടെ കൂടുതല്‍ വിവരങ്ങള്‍ സെഹിയോന്‍ യുകെ വെബ്‌സൈറ്റില്‍ (www.sehiyonuk.org) ലഭ്യമാണ്.

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ താമസിച്ചുള്ള ധ്യാനം, ഡോ. ജോണ്‍ ഡി നേതൃത്വം കൊടുക്കുന്ന ഫയര്‍ ആന്‍ഡ് ഗ്ലോറി യൂത്ത് കോണ്‍ഫറന്‍സ്, ദമ്പതികള്‍ക്ക് വേണ്ടിയുള്ള താമസിച്ചുള്ള ധ്യാനം, താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനങ്ങള്‍, മുതിര്‍ന്നവര്‍ക്ക് വേണ്ടി യുള്ള യൂറോപ്പ് ഇവാഞ്ചലൈസേഷന്‍ കോണ്‍ഫറന്‍സ്, കുട്ടികള്‍ക്കും യുവതിയുവാക്കള്‍ക്കുമായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍, ഫാ. സേവ്യര്‍ഖാന്‍ നേതൃത്വം കൊടുക്കുന്ന ടീം റിട്രീറ്റ്, മിഷന്‍ ടിപ്പുകള്‍, വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകള്‍ ശുശ്രൂഷകളില്‍ പങ്ക് കൊള്ളുവാനും, ശുശ്രൂഷ കലക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ട കുടുംബങ്ങള്‍ക്കും തലമുറകള്‍ക്കുമായി നമുക്ക് ഒത്തുച്ചേര്‍ന്നു പ്രവര്‍ത്തിക്കാം. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വി. കുര്‍ബ്ബാന 9 മണിക്ക് ആരംഭിക്കും.


Other News in this category4malayalees Recommends