കുട്ടിയെ എറിഞ്ഞ് കളിക്കുന്നവര്‍ ശ്രദ്ധിക്കുക ; അച്ഛന്‍ എറിഞ്ഞുകളിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തല ഫാനില്‍ തട്ടി രണ്ടായി പിളര്‍ന്നു !

കുട്ടിയെ എറിഞ്ഞ് കളിക്കുന്നവര്‍ ശ്രദ്ധിക്കുക ; അച്ഛന്‍ എറിഞ്ഞുകളിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തല ഫാനില്‍ തട്ടി രണ്ടായി പിളര്‍ന്നു !
അപകടം ഏതു രൂപത്തിലാണ് വരുന്നതെന്ന് ആര്‍ക്കും പറയാനാകില്ല.കരുതിയിരിക്കുക എന്നല്ലാതെ മറ്റൊരു വഴിയും ഇക്കാര്യത്തില്‍ ചെയ്യാനില്ല.കുഞ്ഞുങ്ങളെ എറിച്ച് കളിപ്പിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക.ഉയരത്തില്‍ പൊങ്ങുമ്പോള്‍ കുഞ്ഞ് സന്തോഷിക്കുമെങ്കിലും കൈവിട്ട കളി ഒഴിവാക്കണം.തായ്‌ലെന്റില്‍ കുഞ്ഞിനെ ഉയരത്തില്‍ എറിഞ്ഞുകളിക്കുന്നതിനിടെ കുട്ടിയുടെ തല ഫാനില്‍ ഇടിച്ചു പിളര്‍ന്നു.ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്.പിതാവിന്റെ കയ്യില്‍ നിന്നാണ് കുട്ടിയ്ക്ക് ദുരന്തമുണ്ടായത്.ഒഴിവു കിട്ടിയ ദിവസം മൂന്നുവയസ്സുകാരിയായി മകളെ കളിപ്പിക്കുകയായിരുന്നു അച്ഛന്‍.കളിയുടെ ആവേശം കൂടിയപ്പോള്‍ എറിയലിന്റെ ശക്തി കൂടി.ഇങ്ങനെ കുട്ടിയുടെ തല ഫാനില്‍ മുട്ടി.നാലിഞ്ച് വലിപ്പത്തിലുള്ള മുറിവാണ് തലയ്ക്കുണ്ടായത്.ചികിത്സിക്കാനും കുടുംബത്തിന് വലിയ തുക ചിലവായി.കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുള്ളൂവെന്നും വീട്ടുകാര്‍ പറയുന്നു.

Other News in this category4malayalees Recommends