മലയാളി യുവാവിനെ ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

മലയാളി യുവാവിനെ ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ യുവാവിനെ ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട്കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ദോഹയിലെ ഒരു വില്ലയില്‍ വെച്ചാണ് മുഹമ്മദ് അക്രമിന്റെ മൃതദേഹം കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു.

ദോഹയിലെ നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യയും നാല് കുട്ടികളുമൊപ്പം ദോഹയില്‍ താമസിച്ചു വരികയായിരുന്നു മുഹമ്മദ് അക്രം.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends