തനിക്ക് പറ്റിയ പണി കോപ്പിയടി തന്നെ ; മരക്കാര്‍ തീയേറ്ററുകളിലെത്തിയതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സൈബറാക്രമണം

തനിക്ക് പറ്റിയ പണി കോപ്പിയടി തന്നെ ; മരക്കാര്‍ തീയേറ്ററുകളിലെത്തിയതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സൈബറാക്രമണം
മരക്കാര്‍ തീയേറ്ററുകളിലെത്തിയതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സൈബറാക്രമണം. സംവിധായകന്റെ സോഷ്യല്‍മീഡിയ പേജിലാണ് വിമര്‍ശനകമന്റുകളും തെറിപ്പൂരവുമായി ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ എത്തിയിരിക്കുന്നത്.

എന്റെ പൊന്നു ചേട്ടാ ഇതു പോലുള്ള ഊളത്തരം ആയി സിനിമയില്‍ വരല്ലേ.. പടം കാണാന്‍ ടോര്‍ച് വേണം, തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാന്‍, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..എന്നിങ്ങനെ പോകുന്നു വിമര്‍ശനകമന്റുകള്‍

ചിത്രം അഞ്ചു ഭാഷകളില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയ ഈ ചിത്രത്തിന് ഓവര്‍സീസ് പ്രീമിയര്‍ ഷോകളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. . അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends