സൗദിയില്‍ വന്‍ തീപ്പിടുത്തം: ഉറങ്ങിക്കിടന്ന ഇന്ത്യക്കാരടക്കം നിരവധിപേര്‍ മരിച്ചു

സൗദിയില്‍ വന്‍ തീപ്പിടുത്തം: ഉറങ്ങിക്കിടന്ന ഇന്ത്യക്കാരടക്കം നിരവധിപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ നജ്റാന്‍ നഗരത്തിലെ കെട്ടിടത്തില്‍ തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ 11 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. തീപിടുത്തം ഉണ്ടായ കാരണം വ്യക്തമല്ല. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ഇന്ത്യക്കാര്‍ക്കു പുറമേ ബംഗ്ലാദേശില്‍ നിന്നുള്ളവരും തീപിടുത്തത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താമസസ്ഥലമായ നജ്റയിലെ മൂന്നുനിലക്കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. വെന്റിലേഷന്‍ സൗകര്യമില്ലാത്ത മുറികളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ കൂടുതലും ഇന്ത്യക്കാരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.മുറിക്ക് ജനാലകളില്ലാത്തതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. അഗ്‌നിശമനാസേന എത്തിയാണ് ബാക്കിയുള്ളവരെ രക്ഷപെടുത്തിയത്. സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തീപിടുത്തമുണ്ടായതായി ട്വീറ്റ് ചെയ്തു. തീപിടുത്തം ഉണ്ടാകാനിടയായതിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
Other News in this category4malayalees Recommends