അണികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി: രാഷ്ട്രീയ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുപാര്‍ട്ടി നേതാക്കളുടെയും തീരുമാനം, അക്രമികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശം

അണികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി: രാഷ്ട്രീയ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുപാര്‍ട്ടി നേതാക്കളുടെയും തീരുമാനം, അക്രമികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശം
തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കൂട്ടായ തീരുമാനം ഇരു പാര്‍ട്ടികളും സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മും ബിജെപിയും സംയുക്തമായി ചേര്‍ന്ന യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. അക്രമികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇരു പാര്‍ട്ടികളും അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

അക്രമസംഭവങ്ങളില്‍ നിന്ന അണികള്‍ ഒഴിഞ്ഞുനില്‍ക്കാനുള്ള ജാഗ്രത പുലര്‍ത്തുകയും ചെയ്യുമെന്ന് പിണറായി വ്യക്തമാക്കി. സര്‍വ്വകക്ഷി യോഗം ഓഗസ്റ്റ് ആറിനു വൈകീട്ട് മൂന്നു മണിക്കു ചേരാന്‍ ധാരണയായിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. കൗസിലര്‍മാരുടെയും കോടിയേരിയുടെ മകന്റെ വീടിനു നേരെയും ആക്രമണം നടന്നു. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവും.

കോട്ടയത്തും കണ്ണൂരിലുമുണ്ടായ സംഭവങ്ങള്‍ക്ക് അവിടെ ഉഭയകക്ഷി യോഗം നടത്താനും തീരുമാനിച്ചതായി പിണറായി പറഞ്ഞു. ഏതു സംഭവമായാലും വീടുകളോ പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ ആക്രമിക്കാന്‍ പാടില്ലെന്ന തീരുമാനം നേരത്തേ എടുത്തതാണ്. ഇതു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.



Other News in this category



4malayalees Recommends