സ്ത്രീ സുരക്ഷ: ജിപിഎസും വീഡിയോ ക്യാമറയും ഘടിപ്പിച്ച് അടിവസ്ത്രം, വീഡിയോ കാണാം

സ്ത്രീ സുരക്ഷ: ജിപിഎസും വീഡിയോ ക്യാമറയും ഘടിപ്പിച്ച് അടിവസ്ത്രം, വീഡിയോ കാണാം
പുതിയ കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയമാകുകയാണ് യുവതി. സ്ത്രീസുരക്ഷയ്ക്കായി അടിവസ്ത്രത്തില്‍ ജിപിഎസും വീഡിയോ ക്യാമറയും ഘടിപ്പിച്ചാണ് പരീക്ഷണം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് സ്വദേശിനിയായ സീന കുമാരിയാണ് ഇതിനുപിന്നില്‍.

ആക്രമണം തടയാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു അടിവസ്ത്രമാണ് സീന സ്വന്തമായി വികസിപ്പിച്ചെടുത്തത്. റേപ്പ് പ്രൂഫ് എന്ന പേരിലുള്ള ഈ അടിവസ്ത്രത്തില്‍ സാങ്കേതിക വിദ്യകളുടെ എല്ലാ വശങ്ങളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലോക്ക്, ജിപിഎസ്. വീഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുള്ള അടിവസ്ത്രം പാസ്വേര്‍ഡ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ കഴിയൂ.

ജിപിഎസ് സംവിധാനം വഴി ഇത് ധരിച്ചിരിക്കുന്ന സമയത്ത് പെണ്‍കുട്ടി എവിടെയാണെന്ന് അറിയാന്‍ കഴിയും. വീഡിയോ ഫീച്ചര്‍ വഴി അക്രമിയുടെ മുഖം റെക്കോര്‍ഡ് ആവുകയും ചെയ്യും. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് എന്നീ മെറ്റീരിയല്‍ കൊണ്ടാണ് ഈ അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. 4300 രൂപയാണ് ഈ അടിവസ്ത്രത്തിന്റെ മാര്‍ക്കറ്റ് വില. ഈ അടിവസ്ത്രം വിപണിയില്‍ സജീവമായാല്‍ സമൂഹത്തിലെ സ്ത്രീ പീഡനങ്ങള്‍ക്ക് അറുതി വരുമെന്നാണ് സീനയുടെ പ്രതീക്ഷ.

Other News in this category4malayalees Recommends