'ഗ്ലോബല്‍ കേരള പ്രവാസി അസ്സോസ്സിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ ഫര്‍വാനിയ,ഖൈത്താന്‍ ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി'

'ഗ്ലോബല്‍ കേരള പ്രവാസി അസ്സോസ്സിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍  ഫര്‍വാനിയ,ഖൈത്താന്‍ ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി'
ഗ്ലോബല്‍ കേരള പ്രവാസി അസ്സോസ്സിയേഷന്റെ ഫര്‍വാനിയ സോണ്‍ മീറ്റിംഗ് മാര്‍ച്ച് 9നു ഫര്‍വാനിയ ബ്ലോക്ക് 1 , സിമ്‌സ് പ്രയര്‍ ഹാളില്‍ സംഘടിപ്പിക്കുകയും 2018-19 വര്‍ഷത്തേക്കുള്ള ഫര്‍വാനിയ , ഖൈത്താന്‍ ഏരിയ കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. ഏപ്രില്‍ 27നു നടക്കുന്ന വാര്‍ഷിക ദിനത്തിനായുള്ള ഗ്രീന്‍ ലീഫ് റെസ്റ്ററന്റ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത റാഫിള്‍ സമ്മാന കൂപ്പണ്‍ ഔദ്യോഗിക പ്രകാശനോല്‍ഘാടനം പൂര്‍ത്തിയായി.

ഖൈത്താന്‍ ഏരിയയിലേക്ക് ശ്രീ ജയകുമാര്‍- കണ്‍വീനര്‍, ശ്രീ അമീന്‍ സെക്രെട്ടറി , ശ്രീ സന്തോഷ് ട്രഷര്‍ ആയും മുസ്തഫ, ഗിരീഷ് എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായും 5 അംഗ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.

ഫര്‍വാനിയ ഏരിയയിലേക്ക് ശ്രീ അശോകന്‍ - കണ്‍വീനര്‍, ശ്രീ അഭിലാഷ് സെക്രെട്ടറി , ശ്രീ ബിനു യോഹന്നാന്‍ ട്രഷര്‍ ആയും ഗീവര്‍ഗീസ് തോമസ്, ബെന്നറ്റ് ടി കെ, രഞ്ജിത്ത് കെ ആര്‍, അനു മാത്യു , തോമസ് ചാക്കോ , മയ്യേരി അബൂബക്കര്‍, രാധാകൃഷ്ണന്‍ , എന്‍ കെ റഫീഖ് ഉസ്മാന്‍ എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായും 11 അംഗ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.


GKPA ജോയിന്റ് ട്രഷറര്‍ ശ്രീമതി റോസ് മേരി സ്വാഗതം ആശംസിച്ച ചടങ്ങില്‍ , പ്രസിഡന്റ് ശ്രീ മുബാറക്ക് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി ശ്രീ റെജി ചിറയത്ത് സംഘടനാ പ്രവര്‍ത്തനങ്ങളും പ്രോഗ്രാം കണ്‍വീനര്‍ ശ്രീ എം കെ പ്രസന്നന്‍ വരാനിരിക്കുന്ന വാര്‍ഷികാഘോഷ പരിപാടികളും വിശദീകരിച്ചു. ശ്രീമതി സൂസന്‍ മാത്യു ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്റ് സെക്രട്ടറി അഷറഫ് പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

Other News in this category4malayalees Recommends